ദീവക്ക് രണ്ട് രാജ്യാന്തര പുരസ്കാരങ്ങള്‍ ലഭിച്ചു
ദുബൈ: ദീവ(ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി)ക്ക് രണ്ട് രാജ്യാന്തര പുരസ്കാരങ്ങള്‍ ലഭിച്ചു. ഏഷ്യന്‍ പവര്‍ അവാര്‍ഡ് 2024ലെ രണ്ട് അവാര്‍ഡുകളാണ് ദീവ കരസ്ഥമാക്കിയത്. സിങ്കപ്പൂരിലെ കോണ്‍റാഡ് സെന്റിനീയല്‍ ഹോട്ടലിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. ഇന്നോവേറ്റീവ് പവര്‍ ടെക്നോളജി ഓഫ് ദ ഇയര്‍ – യുഎഇ അവാര്‍ഡാണ് ഒന്ന്. എഎല്‍പിഎസ്(ആക്ച്വല്‍ ലോഡ് പ്രൊഫൈല്‍സ് സിമുലേറ്റര്‍) ഫോര്‍ ദ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്ക്കിങ്ങിനാണ് ഈ പരുസ്കാരം. സ്മാര്‍ട്ട് ഗ്രിഡ് പ്രൊജക്ട് ഓഫ് ദ ഇയര്‍ -യുഎഇ പുരസ്കാരമാണ് രണ്ടാമത്തേത്. ഡിസ്ട്രിബ്യൂഷന്‍ ഓട്ടോമേഷന്‍ സ്മാര്‍ട്ട് ഗ്രിഡ് പ്രൊജക്ടിനുള്ളതാണ് ഈ പുരസ്കാരം. ദീവയുടെ പദ്ധതികള്‍ക്കും പ്രയത്നത്തിനുമുള്ള രാജ്യാന്തര അംഗീകാരമാണ് പുരസ്കാര ലബ്ധിയില്‍ പ്രതിഫലിക്കുന്നതെന്ന് ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പ്രതികരിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
