Friday, 13 November 2026 About Us · Contact Us

യുഎഇയില്‍ ഇന്ന് മഴക്ക് സാധ്യത

Chance Of Rain In Uae Today 2 - യുഎഇയില്‍ ഇന്ന് മഴക്ക് സാധ്യത

അബുദാബി: ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്‌ന്നേക്കാം. അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ കേന്ദ്രം വിവിധ പ്രദേശങ്ങള്‍ക്കായി മഞ്ഞ, ഓറഞ്ച് ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ മഴക്കും പൊടിക്കാറ്റിനും അസ്ഥിരമായ കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുവില്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും പല പ്രദേശങ്ങളിലും അനുഭവപ്പെടുക. പ്രത്യേകിച്ചും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, വടക്കന്‍ പ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാവും മൂടിക്കെട്ടിയതോ, ഭാഗികമായി മൂടിക്കെട്ടിയതോ ആയ കാലാവസ്ഥ അനുഭവപ്പെടുകയെന്നും കേന്ദ്രം അറിയിച്ചു. താപനില കുന്നിന്‍പ്രദേശങ്ങളില്‍ 13 ഡിഗ്രിവരെ താഴും. പരമാവധി 27 ഡിഗ്രി സെല്‍ഷ്യസാവും അനുഭവപ്പെടുക. കടലിലും കരയിലുമെല്ലാം ശക്തമായ കാറ്റിന് ചില പ്രദേശങ്ങള്‍ സാക്ഷിയാവുമെന്നതിനാല്‍ കടലുമായി ബന്ധപ്പെടുന്നവര്‍ ജാഗ്രത പാലിക്കണം. പൊടിക്കാറ്റ് ദൂരക്കാഴ്ച കുറക്കുമെന്നതിനാല്‍ വാഹനം ഓഡിക്കുന്നവരും സൂക്ഷ്മത പുലര്‍ത്തണം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026