യുഎഇയിലെ അവധി: തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് ഇത്തിഹാദ്
അബുദാബി: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് വിമാനത്താവളങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്താന്‍ ശ്രമിക്കണമെന്ന് യുഎഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് അധികൃതര്‍ അഭ്യര്‍ഥിച്ചു. ശൈത്യകാല അവധി സീസണ്‍ കൂടി മുന്നില്‍ കണ്ടാണ് ഇത്തിഹാദ് എയര്‍വെയ്‌സ് അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും ഇതേ കാലത്ത് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ കനത്ത തിരക്കാണ് അനുഭവപ്പെടാറ്. ശൈത്യകാല അവധി സമയത്ത് വലിയ തോതിലുള്ള യാത്രക്കാരെയാണ് തങ്ങള്‍ക്ക് സ്വാഗതം ചെയ്യേണ്ടിവരികയെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് ചീഫ് ഓപറേഷന്‍സ് ആന്റ് ഗസ്റ്റ് ഓഫിസര്‍ ജോണ്‍ റൈറ്റ് പറഞ്ഞു. വിശ്രമമില്ലാതെ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഞങ്ങളുടെ ജീവനക്കാര്‍ എല്ലാ അര്‍ഥത്തിലും സജ്ജമാണ്. യാത്രക്കായി എത്തുന്നവര്‍ ഞങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയും നേരത്തെ വിമാനത്താവളത്തില്‍ എത്തുകയും ചെയ്താല്‍ തിക്കുതിരക്കും അനുഭവിക്കാതെ ശാന്തമായി യാത്ര ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
