Friday, 13 November 2026 About Us · Contact Us

യുഎഇ അഫ്ഗാനിസ്ഥാനില്‍ 10 മെറ്റേണിറ്റി സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു

Uae To Implement Uniform Quality Insurance Scheme Across - രാജ്യം മുഴുവന്‍ ജനുവരി ഒന്നുമുതല്‍ ഒരേ ഗുണനിലവാരമുള്ള ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ യുഎഇ ഒരുങ്ങുന്നു
രാജ്യം മുഴുവന്‍ ജനുവരി ഒന്നുമുതല്‍ ഒരേ ഗുണനിലവാരമുള്ള ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ യുഎഇ ഒരുങ്ങുന്നു

അബുദാബി: യുഎഇ അഫ്ഗാനിസ്ഥാനിലെ ഏഴു പ്രവിശ്യകളിലായി 10 മറ്റേണിറ്റി സെന്ററുകള്‍ ഉദ്ഘാടനം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. യുഎഇയുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായം എത്തിക്കാനുള്ള വിദേശകാര്യ നയത്തിലെ മാനുഷികപരവും വികസനപരവുമായ അജണ്ടയുടെ ഭാഗമായാണ് സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ അടിസ്ഥാനപരമായ പശ്ചാത്തല വികസനം ഉറപ്പാക്കുകയെന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമാണ് നടപടി. അഫ്ഗാനിസ്ഥാനിലെ ആരോഗ്യ മേഖലയില്‍ പ്രസവത്തിനുള്ള സൗകര്യം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലാണ് അഫ്ഗാനിസ്ഥാനിലെ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ഓഫീസുമായി സഹകരിച്ച് സെന്ററുകള്‍ തുടങ്ങിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ്് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മാനുഷിക, ജീവകാരുണ്യ സഹായം അഫ്ഗാനിസ്ഥാനുവേണ്ടി തുടരാനുള്ള നടപടിയുടെ ഭാഗമാണ് മെറ്റേണിറ്റി സെന്ററുകള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നതെന്ന് യുഎഇ ഇന്റെര്‍നാഷ്ണല്‍ കോഓപറേഷന്‍ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹാഷിമി വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026