Friday, 13 November 2026 About Us · Contact Us

മനാമ ഡയലോഗ്: സഊദി വിദേശകാര്യ മന്ത്രി ബഹ്‌റൈനിലെത്തി

Manama Dialogue Saudi Foreign Minister Arrived In Bahrain - മനാമ ഡയലോഗ്: സഊദി വിദേശകാര്യ മന്ത്രി ബഹ്‌റൈനിലെത്തി

മനാമ: മനാമ ഡയലോഗ് 2024ല്‍ പങ്കെടുക്കാനായി സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ബഹ്‌റൈനിലെത്തിയതായി സഊദി പ്രസ് ഏജന്‍സി അറിയിച്ചു. ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുലത്തീഫ് അല്‍ സയാനിയും സഊദി എംബസിയിലെ ചാര്‍ജ് ഡി’ അഫയേഴ്‌സ് ഫഹദ് ബിന്‍ മുനിഖറും ചേര്‍ന്ന് വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചു. ഐഐഎസ്എസ്(ഇന്റെര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ്) ആണ് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് വാര്‍ഷിക സുരക്ഷാ സമ്മിറ്റായ മനാമ ഡയലോഗ് സംഘടിപ്പിക്കുന്നത്. 2004 മുതല്‍ ആരംഭിച്ച സമ്മിറ്റില്‍ സങ്കീര്‍ണമായ വിഷയങ്ങളില്‍ രാജ്യങ്ങള്‍ക്കിടയിലെ സഹകരണവും നയരൂപീകരണവുമാണ് ചര്‍ച്ച ചെയ്യാറ്. മിഡില്‍ ഈസ്റ്റിന്റെ സുരക്ഷ, സാമ്പത്തിക സുസ്ഥിരത, രാജ്യാന്തര നയതന്ത്രം തുടങ്ങിയ വിഷയങ്ങളും ഓരോ വര്‍ഷവും നടക്കുന്ന മനാമ ഡയലോഗില്‍ വിശദമായി ചര്‍ച്ച ചെയ്യാറുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026