Wednesday, 11 November 2026 About Us · Contact Us

അവസാനം കലമുടച്ച് ബ്ലാസ്റ്റേഴ്‌സ്; ജയിച്ച കളി കൈവിട്ടു

Kerala Blasters Fails Against Mohan Bagan - അവസാനം കലമുടച്ച് ബ്ലാസ്റ്റേഴ്‌സ്; ജയിച്ച കളി കൈവിട്ടു

ഐ എസ് എല്ലില്‍ മോഹന്‍ ബഗാനെ അട്ടിമറിച്ച് ആകസ്മിക വിജയം നേടാനുള്ള സുന്ദരാവസരം നഷ്ടപ്പെടുത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 85ാം മിനുട്ടുവരെ ജയം ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന്റെ വല നിറച്ച ബഗാന്‍ മഞ്ഞപ്പടയുടെ കണ്ണു നിറച്ചു. 85ാം മിനുട്ടുവരെ 2 – 1ന് മുന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സ് പത്ത് മിനുട്ടിനുള്ളില്‍ 3-2ന് പരാജയപ്പെട്ടു. ജാമി മക്ലാരന്‍ (33ാം മിനിറ്റ്), ജേസണ്‍ കമ്മിന്‍സ് (86), ആല്‍ബര്‍ട്ടോ റോഡ്രിഗസ് (90+5) എന്നിവരാണ് ബഗാന്റെ സ്‌കോറര്‍മാര്‍. ഹെസൂസ് ജിമനെസും (51) മിലോസ് ഡ്രിന്‍സിച്ചുമാണ് (77) മഞ്ഞപ്പടയ്ക്കായി ലക്ഷ്യം കണ്ടത്. ഈ ജയത്തോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ബഗാന്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മികച്ച പെര്‍ഫോമന്‍സിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ ലീഡ് നേടി കളിയില്‍ മുന്‍തൂക്കം നേടാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ഇതിനായി അഗ്രസീവ് ഫുട്ബോള്‍ അവര്‍ പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍, ജയിക്കുമെന്ന് ഉറപ്പായതോടെ പ്രതിരോധ നിര നേരിയ തോതില്‍ ഒന്ന് ഇടറി കളിച്ചു. ഇത് കൃത്യമായി മുതലെടുക്കാന്‍ ബഗാനും സാധിച്ചു. ഇതോടെ തുടരെ തുടരെ രണ്ട് ഗോളുകള്‍ നേടുകയും ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സാമ്പത്തിക ക്രമക്കേട്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

സാമ്പത്തിക ക്രമക്കേട്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

09 Jul 2026
ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

08 Jul 2026

സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

05 Jul 2026
ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

02 Jul 2026
ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

21 May 2025
വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

12 Mar 2025