Friday, 13 November 2026 About Us · Contact Us

ദുബൈ റോഡുകളില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് 18 ഡെലിവറി റൈഡര്‍മാര്‍; ആകെ രേഖപ്പെടുത്തിയത് 77,227 നിയമലംഘനങ്ങള്‍

18 Delivery Riders Die In Accidents On Dubai Roads A Total - ദുബൈ റോഡുകളില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് 18 ഡെലിവറി റൈഡര്‍മാര്‍; ആകെ രേഖപ്പെടുത്തിയത് 77,227 നിയമലംഘനങ്ങള്‍

ദുബൈ: 2024ല്‍ ദുബൈയിലെ റോഡുകളില്‍ വിവിധ അപകടങ്ങളിലായി 18 ഡെലിവറി റൈഡര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതായി ദുബൈ പൊലിസ് വെളിപ്പെടുത്തി. 2024 ജനുവരി മുതല്‍ ഇതുവരെയുള്ള കണക്കെടുക്കുമ്പോഴാണ് ഇത്രയും മരണം സംഭവിച്ചിരിക്കുന്നത്. ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെട്ട 77,227 ട്രാഫിക് നിയമലംഘനങ്ങള്‍ ദുബൈ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാന്‍ ഡെലിവറി റൈഡര്‍മാരെ പ്രേരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ചാനലുകളിലെ ബോധവല്‍ക്കരണ കാമ്പെയ്ന്‍ വീഡിയോയിലാണ് ദുബൈ പൊലീസ് നിയമലംഘനങ്ങളുടെയും അപകടങ്ങളുടെയും മരണത്തിന്റേയും കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2023ന്റെ ഇതേ കാലത്ത് 60,471 ആയിരുന്നു ഗതാഗത നിയമലംഘനങ്ങള്‍. കഴിഞ്ഞ വര്‍ഷവും ട്രാഫിക് അപകടങ്ങളില്‍ കൊല്ലപ്പെട്ട ഡെലിവറി റൈഡര്‍മാരുടെ എണ്ണം 18 ആയിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 181 ഡെലിവറി റൈഡര്‍മാര്‍ക്ക് റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ റൈഡര്‍മാര്‍ നടത്തുന്ന പെട്ടെന്നുള്ള തിരിവുകള്‍, റൈഡിങ്ങിനിടയിലെ ശ്രദ്ധതിരിയല്‍, മറ്റു വാഹനങ്ങള്‍ക്ക് തൊട്ടടുത്തുകൂടിയുള്ള ഓവര്‍ടേക്ക് എന്നിവ മൂലമാണ് മിക്ക അപകടങ്ങളും സംഭവിച്ചിരിക്കുന്നത്. 2023ല്‍ 12,209 ബൈക്കുകളായിരുന്നു നിയമലംഘനങ്ങളുടെ പേരില്‍ പിടികൂടിയതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 26,382 മോട്ടോര്‍സൈക്കിളുകളാണ് ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിച്ചെടുത്തതെന്നും പൊലീസ് അധികാരികള്‍ വെളിപ്പെടുത്തി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026