പൊതുസുരക്ഷ ദുര്‍ബലപ്പെടുത്തല്‍; അബ്ദുല്ല അല്‍ ഖര്ധാവിയെ യുഎഇ കസ്റ്റഡിയിലെടുത്തു
അബുദാബി: പൊതുസുരക്ഷ ദുര്‍ബലപ്പെടുത്തിയതിന്റെ പേരില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അബ്ദുള്‍ റഹ്മാന് അല്‍-ഖറദാവിയെ ലെബനോണില്‍നിന്നും കസ്റ്റഡിയില്‍ എടുത്തതായി യുഎഇ അറിയിച്ചു. അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ – ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡാറ്റ ബ്യൂറോയുടെ ജനറല്‍ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലെബനന് അധികൃതരോട് യുഎഇ കേന്ദ്ര അതോറിറ്റി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഖറദാവിയെ കൈമാറാന്‍ ലെബനോണ് ഉത്തരവ് പുറപ്പെടുവിച്ചത്. തങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏതൊരാള്‍ക്കും എതിരായ നിലപാട് യുഎഇ ആവര്‍ത്തിക്കുമെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ വ്യക്തികളെ നിരന്തരം പിന്തുടരാനും ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കാനുമുള്ള പ്രതിബദ്ധത രാജ്യത്തിനുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു

ബഹ്റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കി

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു

ഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി
