മന്ദം മന്ദം മന്ദാന വീണ്ടും ലോകത്തിന്റെ നെറുകയില്‍; ഐ സി സിയുടെ മികച്ച വനിതാ ക്രിക്കറ്ററായി സ്മൃതി മന്ദാന
വനിത ക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്തിയ ഇന്ത്യന്‍ താരം സ്മൃതി മന്ദാന ഒടുവില്‍ ലോക ക്രിക്കറ്റിന്റെ അമരത്ത്. 2024ലെ ഏറ്റവും മികച്ച വനിത ഏകദിന താരമായി ഐ സി സി തിരഞ്ഞെടുത്തത് ഈ ഇന്ത്യന്‍ സുന്ദരിയെ. കഴിഞ്ഞ വര്‍ഷം താരം നടത്തിയ അത്ഭുത പ്രകടനമാണ് ഇത്തരമൊരു പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 13 ഏകദിനങ്ങളില്‍ നാല് സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളും അടക്കം 747 റണ്‍സാണ് മന്ദാന 2024 ല്‍ നേടിയത്. ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. 2018ലാണ് ഇതിന് മുമ്പ് മന്ദാന ഇതിനു മുമ്പ് ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. ഇതോടെ ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്സിനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും സ്മൃതി സ്വന്തമാക്കി. 2013ലും 2016ലുമാണ് ബേറ്റ്സ് മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
ഐസിസി ടി20 റാങ്കിംഗിൽ വൻ നേട്ടമുണ്ടാക്കി സഞ്ജു സാംസൺ; ആദ്യ പത്തിൽ ജയ്സ്വാളും സൂര്യകുമാറും
വരാനിരിക്കുന്നത് സഞ്ജുവിന്റെ ടൈം; ക്യാപ്റ്റന്‍സിയില്‍ സഞ്ജു പൊളിയെന്ന് പറഞ്ഞത് ചില്ലക്കാരനല്ല

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി

പോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
