ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ചു ഹജ്ജ് മന്ത്രാലയം
റിയാദ്: 2025ലെ ഹജ്ജില്‍ പങ്കെടുക്കാന്‍ എത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി നിബന്ധനകള്‍ പ്രഖ്യാപിച്ചു സൗദി ഹജ്ജ് – ഉംറ മന്ത്രാലയം. ഈ വര്‍ഷം ഹജ്ജിന് എത്താന്‍ പദ്ധതിയിടുന്ന മുഴുവന്‍ തീര്‍ത്ഥാടകരും മന്ത്രാലയത്തിന്റെ നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ്ജിന് എത്തുന്ന സ്വദേശികള്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പ്രവാസി ആണെങ്കില്‍ ഇക്കാമയുമാണ് കരുതേണ്ടത്. ദുല്‍ഹജ്ജ് പത്താം തീയതി വരെയാണ് ഹജ്ജുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ക്ക് ഈ രേഖകള്‍ ഉപയോഗിച്ച് പോകാനാവുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. മുഹറമിനെ നിബന്ധനകള്‍ പാലിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മുന്‍പ് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ആയിരിക്കും ഹജ്ജിനുള്ള രജിസ്ട്രേഷനില്‍ മുന്‍ഗണന നല്‍കുകയെന്നും ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു

ബഹ്റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കി

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു

ഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി
