സൈന്യത്തിന് പിന്തുണയേകാനായി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും; ചുമതല കരസേന മേധാവിക്ക് നൽകി കേന്ദ്രം
ന്യൂഡൽഹി : ഇനി സൈന്യത്തിന് കൂട്ടായി പ്രവർത്തിക്കാൻ ടെറിട്ടോറിയൽ ആർമിയും. ആവശ്യമുള്ള ഘട്ടങ്ങളിൽ ടെറിട്ടോറിയൽ ആർമിയെ ഉപയോഗപെടുത്തണമെന്ന് അറിയിച്ച് പ്രതിരോധമന്ത്രാലയം ഏറ്റവും പുതിയ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. കരസേന മേധാവിക്കാണ് ഈ സൈനിക വിഭാഗത്തിൻ്റെ അധികാര ചുമതല നൽകിയിരിക്കുന്നത്. പ്രധാനമായും ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറൻ, കിഴക്കൻ കമാൻഡുകളിലുടനീളം വിന്യസിക്കുന്നതിനായി ടെറിട്ടോറിയൽ ആർമിയുടെ 14 ഇൻഫൻട്രി ബറ്റാലിയനുകളെ സേവനത്തിന് തയ്യാറാക്കാനാണ് കേന്ദ്ര സർക്കാർ കരസേനാ മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
1948 ലെ ടെറിട്ടോറിയൽ ആർമി റൂളിലെ റൂൾ – 33 പ്രകാരം നൽകുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ടെറിട്ടോറിയൽ ആർമിയിലെ ഓരോ ഉദ്യോഗസ്ഥനെയും ഓരോ അംഗത്തെയും അത്യാവശ്യ ഘട്ടങ്ങളിൽ സേവനത്തിന് വിളിക്കാനാണ് കരസേനാ മേധാവിക്ക് ഇപ്പോൾ അധികാരം നൽകിയിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
