Sunday, 15 November 2026 About Us · Contact Us

സഹപ്രവർത്തകയുടെ ടോയ്‌ലറ്റ് ദൃശ്യങ്ങൾ പകർത്തി; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

Infosys Employee Arrested For Filming Colleagues Toilet - സഹപ്രവർത്തകയുടെ ടോയ്‌ലറ്റ് ദൃശ്യങ്ങൾ പകർത്തി; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

ബംഗളൂരു: ടോയ്‌ലറ്റ് ദൃശ്യങ്ങൾ പകർത്തിയെന്ന സഹപ്രവർത്തകയുടെ പരാതിയിൽ ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. സീനിയര്‍ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന മഹാരാഷ്‌ട്ര സ്വദേശി നാഗേഷ് സ്വപ്‌നില്‍ മാലിയാണ് ബംഗളൂരു പൊലീസിന്‍റെ പിടിയിലായത്. ബംഗളൂരു ഇൻഫോസിസ് ക്യാംപസിലെ ഇലക്‌ട്രോണിക് സിറ്റി ഓഫിസിലാണു സംഭവം. കഴിഞ്ഞ 30ന് ടൊയ്‌ലെറ്റ് ഉപയോഗിക്കുന്നതിനിടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്നതു കണ്ട യുവതി ഉടൻ പുറത്തിറങ്ങി സഹപ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ച എച്ച്ആർ വിഭാഗം പരാതിക്കാരിയുടേതുൾപ്പെടെ ടൊയ്‌ലെറ്റ് ദൃശ്യങ്ങൾ കണ്ടെത്തി ഡിലീറ്റ് ചെയ്തതായി അധികൃതർ. വിഡിയോയുടെ ഒരു സ്‌ക്രീന്‍ഷോട്ട് തെളിവായി എടുത്തെന്നും ഒറിജിനല്‍ ഫയല്‍ ഡിലീറ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്‌ട്രയിലെ സാംഗ്ലി സ്വദേശിയാണു നാഗേഷ്. മൂന്നു മാസം മുൻപാണു ജോലിക്കു ചേർന്നത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

14 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

15 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

15 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

16 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

17 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

21 മണിക്കൂർ മുൻപ്