ഇന്ത്യൻ നേവിയുടെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി സബ്. ലഫ്റ്റനന്റ് ആസ്ത പുനിയ
ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി സബ് ലഫ്റ്റനന്റ് ആസ്ത പൂനിയ. വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിൽ നിന്ന് അഡ്വാൻസ് ജെറ്റ് ട്രെയിനിംഗ് പൂർത്തിയാക്കിയ ആസ്ത വിംഗ്സ് ഓഫ് ഗോൾഡ് പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളിലെ മിഗ് 29, റഫാൽ വിമാനത്തിന്റെ നാവിക പതിപ്പ് ഇതിലേതെങ്കിലും പറത്താൻ ആസ്തയെ നിയോഗിക്കുമെന്നാണ് വിവരം. രണ്ട് വിമാനവാഹിനി കപ്പലുകളാണ് ഇന്ത്യൻ നേവിക്കുള്ളത്. ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് വിക്രമാദിത്യയും. കൂടുതൽ പെൺകുട്ടികൾക്ക് വിലക്കുകളെ മറികടന്ന് പുതിയ വഴി വെട്ടാനുള്ള തുടക്കമാകാട്ടെ ഇതെന്ന് നാവിക സേന പ്രതികരിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
