Gulf

യുഎഇ ദേശീയ ദിനം ഇനി ‘ഈദ് അല്‍ ഇത്തിഹാദ്

അബുദാബി: യുഎഇയുടെ ഏറ്റവും വലിയ ദേശീയാഘോഷങ്ങളില്‍ ഒന്നായ നാഷ്ല്‍ ഡേ ഇനി അറിയപ്പെടുക ഈദ് അല്‍ ഇത്തിഹാദ് എന്നായിരിക്കുമെന്ന് ഇതിനായുള്ള സംഘാടക സമിതി അറിയിച്ചു. നാഷണല്‍ ഡേയുടെ ഔദ്യോഗിക നാമം ‘ഈദ് അല്‍ ഇത്തിഹാദ്’ എന്നായിരിക്കുമെന്നാണ്് അറിയിച്ചിരിക്കുന്നത്.

ഏഴ് എമിറേറ്റുകളുടെ ഏകീകരണം ആഘോഷിക്കുന്ന ഈ ചരിത്ര നിമിഷത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി 53-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ സംഘാടക സമിതിയുടെ സ്ട്രാറ്റജിക് ആന്‍ഡ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടര്‍ ഈസ അല്‍ സുബൗസി പറഞ്ഞു. ഈ തീം രാജ്യത്തിന്റെ ‘സ്വത്വം, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിനാണ് ഉത്സവച്ഛായയില്‍ ദേശീയദിനം ആഘോഷിക്കാറ്.

പുതിയ പേര് ‘യൂണിയന്‍’ അഥവാ ഇത്തിഹാദ് എന്ന പ്രമേയത്തെ ഊന്നിപ്പറയുകയും 1971 ഡിസംബര്‍ രണ്ടിലെ എമിറേറ്റ്‌സുകളുടെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തിന്റെ പ്രധാന കേന്ദ്രം വ്യക്തമായിട്ടില്ലെങ്കിലും ഏഴ് എമിറേറ്റുകളിലുടനീളമുള്ള ‘ഈദ് അല്‍ ഇത്തിഹാദ് സോണുകളില്‍’ ഒന്നിലധികം ആഘോഷ പരിപാടികള്‍ ഉണ്ടാകും. യുഎഇ ഭരണാധികാരികള്‍ സാധാരണയായി പങ്കെടുക്കാറളുള്ള ഒരു മഹത്തായ ആഘോഷ വേളയാണ് ദേശീയദിനം. ്

2024ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഈ വര്‍ഷത്തെ ദേശീയ ദിന അവധി. ഡിസംബര്‍ 2, 3 തീയതികളില്‍ യഥാക്രമം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി വരുന്നത്. ശനി, ഞായര്‍ വാരാന്ത്യവുമായി ചേരുമ്പോള്‍ അവധി നാല് ദിവസമായി നീളും. ഈ ആഘോഷങ്ങളെ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രമായ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, സ്‌കൂളുകള്‍, കുടുംബങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും ആഘോഷത്തില്‍ പങ്കുചേരണമെന്നും ഈസ അല്‍ സുബൗസി അഭ്യര്‍ഥിച്ചു.

Related Articles

Back to top button