Kerala

വയനാട് ദുരന്തത്തിന് കേന്ദ്രം സഹായം നൽകാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടെന്ന് എംവി ഗോവിന്ദൻ

വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരും ദിവസങ്ങളിലും ഉയരുമെന്ന് എംവി ഗോവിന്ദൻ. കേരളത്തിന്റെ പരിധിയിൽ നിന്നു കൊണ്ട് പുനരധിവാസത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. കേരളത്തിന് അകത്തും പുറത്തുമുള്ള ആളുകൾ സഹായ വാഗ്ദാനങ്ങൾ ചെയ്തിട്ടുണ്ട്. ലോക മാതൃകയിൽ പുനരധിവാസം നടപ്പാക്കും

വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷമാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് കേരളത്തിന് സഹായം നൽകാത്തത്. ബിജെപിയെ സഹായിക്കാനുള്ള സമീപനമാണ് യുഡിഎഫിന്റേതെന്നും എംവി ഗോവിന്ദൻ പറഞ്ഞു

പാലക്കാട് യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. ബിജെപി മൂന്നാം സ്ഥാനത്താണ്. കോൺഗ്രസും ബിജെപിയുമാണ് പാലക്കാട് കള്ളവോട്ട് ചേർത്തത്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും കള്ളവോട്ട് ചേർത്ത് ശീലമുള്ളവരാണ്. പെട്ടിയും പ്രമാണവും കള്ളവോട്ടും എല്ലാം ഇതിന്റെ ഭാഗമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Related Articles

Back to top button