മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ച ടിച്ചറുടെ കസേരയില്‍ ബോംബ് വെച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍
വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു
മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ച അധ്യാപികക്ക് ക്രൂരമായ പണികൊടുത്ത് പ്ലസ്ടു വിദ്യാര്‍ഥികള്‍. അധ്യാപികയുടെ കസേരക്ക് താഴെ പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബുണ്ടാക്കി പൊട്ടിച്ചുവെന്നാണ് വാര്‍ത്ത. ഹരിയാനയിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. ഭിവാനി ജില്ലയിലുണ്ടായ ആക്രമണത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു.
റിമോര്‍ട്ട് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ പറ്റുന്ന ബോംബാണ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചത്.
അധ്യാപിക കസേരയില്‍ ഇരുന്ന സമയത്താണ് വിദ്യാര്‍ത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പടക്ക ബോംബ് പൊട്ടിച്ചത്. കസേരയില്‍ നിന്ന് നിലത്ത് വീണ അധ്യാപികയ്ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. ക്ലാസ് മുറിയിലെ സ്‌ഫോടനം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടക്കം എത്തി അന്വേഷിച്ചപ്പോഴാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സയന്‍സിന് മാര്‍ക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചിരുന്നുവെന്നും അതിനുള്ള പക തീര്‍ത്തതാണെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയത്.
യൂട്യൂബില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ സ്ഫോടകവസ്തു നിര്‍മിക്കാന്‍ പഠിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കി രക്ഷിതാക്കള്‍ ക്ഷമാപണം നടത്തുകയും ഉടമ്പടി സമര്‍പ്പിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു.