അറബ് വിമണ്‍ സെയിലിങ് ചാംമ്പ്യന്‍ഷിപ്പില്‍ യുഎഇക്ക് രണ്ട് സ്വര്‍ണം
അബുദാബി: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ നടന്ന പ്രഥമ അറബ് വിമണ്‍ സെയിലിങ് ചാംമ്പ്യന്‍ഷിപ്പില്‍ യുഎഇ സംഘത്തിന് രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഉള്‍പ്പെടെ നാലു മെഡലുകള്‍. ശനിയാഴ്ചയായിരുന്നു എട്ട് ടീമുകല്‍ മാറ്റുരച്ച ചാംമ്പ്യന്‍ഷിപ്പ് നടന്നത്. യുഎഇക്കായി മര്‍വ അല്‍ ഹമ്മാദിയാണ് രണ്ട് സ്വര്‍ണ മെഡലുകളും നേടിയത്. കമേലിയ അല്‍ ഖുബൈസിയും മാദിയ അല്‍ നിയാദിയുമാണ് വെള്ളി മെഡലുകള്‍ക്ക് അര്‍ഹരായത്.
യുഎഇ സെയ്‌ലിങ് ആന്റ് റോവിങ് ഫെഡറേഷന്‍ ശൈഖ് അഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിന് കീഴില്‍ മറൈന്‍ ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ അശ്രാന്തപരിശ്രമമാണ് മെഡല്‍ നേട്ടത്തിലേക്കും ഒന്നാമതെത്തുന്നതിലേക്കും നയിച്ചതെന്ന് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഒബൈദിലി വ്യക്തമാക്കി. ബഹ്‌റൈന്‍ മരിടൈം സ്‌പോട്്‌സ് അസോസിയേഷനാണ് അറബ് സെയിലിങ് ഫെഡറേഷനുമായി സഹകരിച്ച് ചാംമ്പ്യഷിപ്പ് സംഘടിപ്പിച്ചത്.