മംഗല്യ താലി: ഭാഗം 35
രചന: കാശിനാഥൻ
എല്ലാം വാങ്ങിക്കൊണ്ട് നവാസിനോട് യാത്ര പറഞ്ഞു അവിടെനിന്ന് ഇറങ്ങുമ്പോൾ ഹരിക്കു വല്ലാത്തൊരു സന്തോഷം തോന്നി… താൻ വാങ്ങിയ ആഭരണങ്ങളൊക്കെ അവൾക്ക് എത്രയും പെട്ടെന്ന് കൈമാറുവാൻ അവന്റെ ഉള്ളം ആർത്തിരമ്പി.
പോളേട്ടാ…..
ആഹ് പോകാം മോനേ.
പോളിന്റെ അടുത്തു വന്നപ്പോളേക്കും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു.
ഹരിക്ക് അത്രമേൽ ഇഷ്ട്ടം ഈ പെൺകുട്ടിയോട് തോന്നാനും മാത്രം എന്ത് കാരണമാണ് ഉണ്ടായത് എന്ന് പോളിനു ഹരിയോട് ചോദിക്കാൻ തോന്നിയിരുന്നു. കാരണം കല്യാണം കഴിഞ്ഞയന്നു വീട് വിട്ട് ഇറങ്ങി തന്നോടൊപ്പം പോന്ന ഹരിയെ അയാൾ ഓർത്തു പോയി.. എന്നാൽ ഈ രണ്ട് മൂന്നു ദിവസങൾ കൊണ്ട് അതെല്ലാം മാറി മറഞ്ഞു.
ഹരി……
എന്താ പോളേട്ടാ…
അനിയുടെ റിസപ്ഷനിൽ പങ്കെടുക്കാൻ പോകുന്നുണ്ടോ മോനേ?
ഹേയ് ഇല്ലന്നേ…. ഭദ്രയേ എന്റെ ഭാര്യ ആയിട്ടു ഒരിക്കലും അമ്മ അംഗീകരിച്ചു തരില്ലന്നാണ് പറഞ്ഞത്. ആ സ്ഥിതിക്ക് ഞാനും പോകുന്നില്ല പോളേട്ടാ. അവളെ ഒറ്റയ്ക്ക് ആക്കിയിട്ട് കുടുംബക്കാരുടെ മുന്നിലേക്ക് ചെന്നിട്ട് എനിയ്ക്കെന്ത് നേടാനാ…
നല്ല തീരുമാനം തന്നേയാണ് മോനേ. ഭദ്ര ഒരു പാവം പെൺകുട്ടിയാണ്, അനാഥ ആയെന്ന തെറ്റ് അവൾ അറിഞ്ഞുകൊണ്ട് ചെയ്തതൊന്നും അല്ലാലോ.. എന്തോ സാഹചര്യത്തൽ അങ്ങനെയൊക്കെ സംഭവിച്ചു പോയി. എല്ലാം മനസ്സിലാക്കി തന്നെയാണ് ലക്ഷ്മി മാഡം, ആ കുട്ടിയെ മോനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്.. എന്നിട്ട് ഒടുവിൽ ഇപ്പോൾ അവൾ മാത്രമായി തെറ്റുകാരി.. ഒരിക്കലും ഒരു പെൺകുട്ടിയുടെ കണ്ണുനീര് ഒരു പുരുഷന്റെ ജീവിതത്തിൽ വരാൻ പാടില്ല,തമ്പുരാൻ പൊറുക്കില്ലാത്ത കാര്യമാണത്…
വണ്ടി ഓടിച്ചു പോകവേ പോളേട്ടൻ ഹരിയോട് പറഞ്ഞു.
ഹ്മ്മ്… എനിക്കും തെറ്റുകൾ പറ്റിപ്പോയി, ഒന്നുമറിയാതെയാണ് ഞാൻ അവളോട് കല്യാണദിവസം അങ്ങനെയൊക്കെ പെരുമാറിയത്, സത്യത്തിൽ ഞാൻ കരുതിയത്, എന്റെ സ്വത്തും പണവും ഒക്കെ കണ്ടു മോഹിച്ചയിരിക്കും അവൾ ഈ ജീവിതത്തിലേക്ക് കയറി വന്നത് എന്നാണ്,അമ്മയെ എന്തോ പറഞ്ഞു ഇവൾ ട്രാപ്പിൽ ആക്കി എന്നായിരുന്നു ഞാൻ വിശ്വസിച്ചത്.പക്ഷേ,പിന്നീട് എനിക്ക് എന്തോ പൊരുത്തക്കേട് തോന്നി, അങ്ങനെയാണ് അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുവാനായി മീര ടീച്ചറുടെ അടുത്തേക്ക് ഞാൻ പോയത്, ആദ്യമൊന്നും ടീച്ചർ പിടി തന്നില്ല, പക്ഷേ രംഗം വഷളാകും എന്ന് കരുതിയപ്പോൾ, ഒടുവിൽ എന്തൊക്കെയോ കുറച്ചു കാര്യങ്ങൾ എന്നോട് സൂചിപ്പിച്ചു, അങ്ങനെ അമ്മയോട് തിരക്കി. അമ്മയും ടീച്ചറെ പോലെ തന്നെയായിരുന്നു, ഒന്നും അങ്ങോട്ട് തുറന്നു പറയുവാൻ കൂട്ടാക്കിയില്ല, അമ്മ ഞങ്ങളുടെ ഒരു ബന്ധുവിനോടൊപ്പം ആയിരുന്നു ആ ജ്യോത്സനെ കാണുവാനായി പോയത്, പിന്നെ ആന്റിയോട് പോയി വിവരങ്ങളൊക്കെ തിരക്കി, അങ്ങനെയാണ് എനിക്ക് ഏകദേശം കാര്യങ്ങൾ പിടികിട്ടിയത്, ഭദ്രയെ ഞാൻ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കിയതും അമ്മ എന്നോട് ഉടക്കി, ഒടുവിൽ എല്ലാം അമ്മയുടെ നാവിൽ നിന്നും പുറത്തു വരികയും ചെയ്തു..
നടന്ന കാര്യങ്ങളൊന്നും ഹരി പോളേട്ടനോട് തുറന്നു പറഞ്ഞു.
പാവം പെൺകുട്ടി,,,,,, അവൾ ഇതൊന്നുമറിയാതെ അല്ലേ മോനേ നിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്, ഒരിക്കലും മോൻ അവളെ വിഷമിപ്പിക്കരുത്,ആർക്കുവേണ്ടിയും….. ഒന്നിനുവേണ്ടിയും…
നിന്റെ മുന്നിൽ കഴുത്തു കുനിച്ചു തന്നവളാണ് അവൾ. മോൻ അവളെ ഒരിക്കലും കൈവെടിയുകയില്ലെന്ന് പോളേട്ടനു അറിയാം. പിന്നെ എതിരാളി അമ്മയാണ് അതോർമ്മ വേണം.. സ്വന്തം നിലനിൽപ്പിനും വിജയത്തിനും വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് മഹാലക്ഷ്മി മാഡം. അവരൊന്നു തീരുമാനിച്ചാൽ അത് നേടിയെടുത്തടങ്ങൂ.അവരുടെ ലക്ഷ്യത്തിലേക്ക് എത്താൻ വേണ്ടി, തന്റെ മുൻപിൽ കാണുന്ന എല്ലാ തടസ്സങ്ങളെയും അതിജീവിക്കുവാൻ യാതൊരു മടിയും ഇല്ലാത്തതാണ് മഹാലക്ഷ്മി മാഡത്തിന്. അതുകൊണ്ട് ഭദ്രയുടെ കാര്യത്തിൽ മോൻ വളരെ ശ്രദ്ധാലുമായിരിക്കണം.. ഇപ്പോൾതന്നെ മോനോട് കാറൊക്കെ തിരിച്ചു മേടിക്കുക എന്ന് പറഞ്ഞാൽ, മാഡം എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തിയാണ് മുന്നോട്ടുപോകുന്നത്.
ഹ്മ്മ്… അറിയം പോളേട്ടാ എനിക്കെന്റെ അമ്മയെ വ്യക്തമായി അറിയാം…. ഇന്ന് ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ, അവരുടെ മകൻ തന്നെയല്ലേ ഞാനും, വാശിയും പോരാട്ടവും ഒക്കെ എനിക്കും ഒട്ടും കുറവില്ലെന്ന് അമ്മയ്ക്കും അറിയാം. അതുകൊണ്ട് എന്തും നേരിടാൻ തയ്യാറായി തന്നെയാണ് ഞാനും ഇറങ്ങിയിരിക്കുന്നത്….
പക്ഷേ എന്തുതന്നെയായാലും ഒന്നുമാത്രം ഞാൻ പറയുവാണ്, ഹരിനാരായണന് ജീവനുള്ളിടത്തോളം കാലം ഭദ്രലക്ഷ്മി എന്റെ കൂടെ തന്നെ കാണും…. അതിൽ യാതൊരു മാറ്റവുമില്ല. ഈ വാചകം തന്നെയാണ് ഞാൻ അമ്മയോടും അനിയേട്ടനോടും ഒക്കെ പറഞ്ഞിട്ടുള്ളത്.
ഹരി പറയുന്നത് കേട്ടപ്പോൾ പോളേട്ടന് ഒരുപാട് സന്തോഷമായി. ഒപ്പം തന്റെ മനസ്സിലെ സംശയങ്ങൾ ഒന്നൊന്നായി ദൂരേക്ക് മാഞ്ഞു പോവുകയായിരുന്നു.
അയാൾക്കും ഉറപ്പായിരുന്നു എന്തുതന്നെയായാലും എന്തൊക്കെ പരീക്ഷണങ്ങൾ നേരിട്ടാലും യാതൊരു കാരണവശാലും ഹരി തന്റെ ഭദ്രയേ ഉപേക്ഷിക്കില്ല എന്നുള്ളത്…
അത് അയാളിൽ ഒരുപാട് സന്തോഷമുളവാക്കി…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…