Sports

കാർലോസിനെ കുഴക്കിയ താരം മെസ്സിയോ റൊണാൾഡോയോ അല്ല

ആ ശക്തനായ പ്ലെയറെ കുറിച്ച് ബ്രസീലിന്റെ ഇതിഹാസ താരം

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡരിലൊരാളായ ബ്രസീലിന്റെ മുന്‍ ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസിനെ ഗ്രൗണ്ടില്‍ കുഴക്കിയ താരം മെസ്സിയോ റൊണാള്‍ഡോയോ അല്ല. താന്‍ ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന് മുമ്പും ശേഷവും ഇത്രയും ശക്തനായ മറ്റൊരു പ്ലെയറെ കണ്ടിട്ടില്ലെന്നാണ് കാര്‍ലോസ് വ്യക്തമാക്കുന്നത്.

പോര്‍ച്ചുഗലിന്റെ മുന്‍ ഇതിഹാസ മിഡ്ഫീല്‍ഡറും ക്യാപ്റ്റനുമായിരുന്ന ലൂയിസ് ഫിഗോയാണ് തന്നെ ഏറ്റവുമധികം വെള്ളം കുടിപ്പിച്ച താരമെന്നാണ് കാര്‍ലോസ് തുറന്നു പറഞ്ഞത്.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനു വേണ്ടി അദ്ദേഹം കളിച്ചപ്പോള്‍ ബാഴ്സലോണ ടീമിനൊപ്പം ഫിഗോയുണ്ടായിരുന്നു. പിന്നീട് റയലിനു വേണ്ടി കാര്‍ലോസും ഫിഗോയും ഒരുമിച്ചു കളിക്കുകയും നിരവധി കിരീട വിജയങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു.

ബാഴ്സയ്ക്കു വേണ്ടി 172 മല്‍സരങ്ങളില്‍ നിന്നും 30 ഗോളുകളടിച്ച ഫിഗോ റയലിനായി 164 മല്‍സരങ്ങളില്‍ നിന്നും 30 ഗോളുകളും സ്‌കോര്‍ ചെയ്തു.

Related Articles

Back to top button
error: Content is protected !!