Gulf

ഈദ് അല്‍ ഇത്തിഹാദ്: 53 ജിബി സൗജന്യം, വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍

ദുബൈ: യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി 53 ജിബി സൗജന്യ ഡാറ്റ ലഭിക്കുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകളും പരസ്യങ്ങളും തട്ടിപ്പാണെന്നു അധികൃതര്‍ വ്യക്തമാക്കി. വ്യാജ ഓഫറുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടരുതെന്നും യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഇ& അറിയിച്ചു.

സൗജന്യമായി 53 ജിബി ഡാറ്റ പാക്കേജ് സ്വന്തമാക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശമാണ് അധികൃതരെ ഇത്തരം വ്യാജ വാര്‍ത്തകളില്‍ ഉപഭോക്താക്കള്‍ വീണുപോകാതിരിക്കാന്‍ വ്യക്തതവരുത്താന്‍ പ്രേരിപ്പിച്ചത്.

Related Articles

Back to top button