Gulf

ദുബൈ റണ്‍: മെട്രോ നാളെ പുലര്‍ച്ചെ മൂന്ന് മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

ദുബൈ: നഗരം സാക്ഷിയാവാന്‍ പോകുന്ന വമ്പന്‍ ഫിറ്റ്‌നസ് മാമാങ്കമായ ദുബൈ റണ്‍ പ്രമാണിച്ച് മെട്രോയുടെ സയമം ദീര്‍ഘിപ്പിച്ചു. പച്ചയും ചുവപ്പും ലൈനുകള്‍ ആഴ്ച അവധി ദിനമായ നാളെ(ഞായര്‍) പുലര്‍ച്ചെ മൂന്നു മുതല്‍ രാത്രി 12 മണിവരെ പ്രവര്‍ത്തിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. ദുബൈ റണ്‍ പ്രമാണിച്ചാണ് മെട്രോയുടെ സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

യാത്രക്കു മുന്‍പായി ആവശ്യമായ തുക നോള്‍ കാര്‍ഡില്‍ ഉണ്ടോയെന്ന് മെട്രോ യാത്രക്കായി എത്തുന്നവര്‍ പരിശോധിക്കണമെന്ന് ആര്‍ടിഎ അഭ്യര്‍ഥിച്ചു. സില്‍വര്‍ കാര്‍ഡില്‍ മിനിമം 15 ദിര്‍ഹവും ഗോള്‍ഡ് കാര്‍ഡില്‍ മിനിമം 30 ദിര്‍ഹവുമാണ് മെട്രോയില്‍ യാത്രക്കും തിരിച്ചുവരാനുമായി വേണ്ടത്. വാര്‍ഷിക ഫിറ്റ്‌നസ് ഇവെന്റായ ദുബൈ റണ്‍ 2024ന് ആതിഥേയത്വം വഹിക്കുന്നത് മായി ദുബൈ ആണ്. ദുബൈ ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഗ്രാന്റ് ഫിനാലെയെന്നാല്‍ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പം ഫിറ്റ്‌നസ് ഉത്സാഹികളുടെയും വലിയൊരു കൂടിച്ചേരലാണ്. നവംബര്‍ 24 ഇത്തരക്കാര്‍ക്കൊന്നും ഒരിക്കലും മറക്കാനാവാത്ത സംഭവമാക്കി മാറ്റാനാണ് സംഘടകര്‍ ശ്രമിക്കുന്നത്.

Related Articles

Back to top button