Tuesday, 24 November 2026 About Us · Contact Us

സ്ത്രീ പീഡകർ എത്ര ഉന്നതരായാലും കർശന നടപടി; സി.പി.ഐ.എമ്മിന്റേത് വിട്ടുവീഴ്ചയില്ലാത്ത പാരമ്പര്യമെന്ന് പി.കെ. ശ്രീമതി

No Matter How High The Perpetrators Of Women Are Strict - കമ്യൂണിസ്റ്റ്

തിരുവനന്തപുരം: സ്ത്രീ പീഡകര്‍ എത്ര ഉന്നതരായാലും നിര്‍ദാക്ഷണ്യം നടപടിയെടുത്ത പാരമ്പര്യം മാത്രമാണ് സിപിഐഎമ്മിനുള്ളതെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ ‘വിനാശകാലെ വിപരീതബുദ്ധി’ എന്ന് മാത്രമെ ഇപ്പോള്‍ പറയാന്‍ കഴിയൂവെന്നും പി കെ ശ്രീമതി വ്യക്തമാക്കി. ആരോപണം നേരിടുന്ന ഇ എന്‍ സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതില്‍ സംസ്ഥാന നേതൃത്വം വ്യക്തത വരുത്താത്ത പശ്ചാത്തലം മുന്നിലുണ്ട്. അതിനിടെയാണ് നേതൃത്വത്തെ ഉന്നം വെച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ പരസ്യമായി രംഗത്തെത്തിയത്.

‘ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം. പെണ്‍കുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നിര്‍ദ്ദാക്ഷണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഐഎമ്മിനുള്ളു. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ ”വിനാശകാലെ വിപരീതബുദ്ധി ”എന്ന് മാത്രേ ഇപ്പോള്‍ പറയാന്‍ കഴിയൂ’, പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.

ഇ എന്‍ സുരേഷ് ബാബുവിനെതിരെ പാര്‍ട്ടി നടപടിയെന്നത് ശുദ്ധ അസംബദ്ധമാണെന്നായിരുന്നു കഴിഞ്ഞദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. സുരേഷ് ബാബുവിനെതിരെ ക്രിമിനല്‍ സ്വഭാവമുള്ള ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് നേതൃമാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നുമായിരുന്നു പ്രതികരണം.

സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി പാലക്കാട് അവസാനിച്ചതിന് പിന്നാലെയായിരുന്നു ഇ എന്‍ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി പകരം വി ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറി ആക്കിയത്. താന്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിയുന്നതെന്ന് സുരേഷ് ബാബു പറഞ്ഞിരുന്നെങ്കിലും വനിതാ അഭിഭാഷകയുടെ പരാതിയിലാണ് നടപടി എന്ന് വാര്‍ത്ത വന്നിരുന്നു. സുരേഷ് ബാബുവിനെതിരായ നടപടി എം വി ഗോവിന്ദന്‍ തള്ളിയിരുന്നെങ്കിലും പരോക്ഷമായി സ്ഥിരീകരിക്കുന്ന നിലപാടാണ് എന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളില്‍ നിന്നുണ്ടായത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍

കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍

6 മണിക്കൂർ മുൻപ്
പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്
ആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്

ആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്

6 മണിക്കൂർ മുൻപ്
സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാല

സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാല

6 മണിക്കൂർ മുൻപ്
ഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ

ഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ

7 മണിക്കൂർ മുൻപ്
ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

7 മണിക്കൂർ മുൻപ്