കുസാറ്റ് ക്യാമ്പസിൽ ചിക്കൻപോക്‌സ് പടരുന്നു; സർവകലാശാല അടച്ചിട്ടു
കൊച്ചി: ചിക്കൻപോക്സ് വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു. ക്യാമ്പസിലെ കുട്ടികൾക്ക് കൂട്ടത്തോടെ ചിക്കൻ പോക്സ് പടർന്നു പിടിച്ചതോടെയാണ് നടപടി. എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. വിദ്യാർഥികളുടെ ഹോസ്റ്റലുകളും അടച്ചു. കൂടാതെ യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവച്ചു. പുതിക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി കുട്ടികൾക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ജാഗ്രത നിർദേശമുണ്ടായിരുന്നു. അതിനിടെ രണ്ട് കുട്ടികൾക്ക് ചിക്കൻപോക്സ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. കൂടുതൽ കുട്ടികളിൽ രോഗവ്യാപനം കണ്ടതോടെയാണ് ക്യാമ്പസ് അടച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ടോയ്‌ലറ്റ് സൗകര്യത്തോടെയുള്ള എസി ബസുമായി കെഎസ്ആർടിസി; വീൽചെയർ സൗകര്യവും, ആധുനിക സുരക്ഷാ സംവിധാനങ്ങളും

രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം അംഗീകരിക്കാവുന്നതല്ല; ഷാഫി പറമ്പിലിന് പിന്തുണയുമായി ഒ.ജെ ജനീഷും കെ.എം അഭിജിത്തും സന്ദീപ് വാര്യരും

എഫ് ട്യൂൺ ഫെയ്‌സ് ക്രീമിന്റെ വെബ്സൈറ്റ് പൂട്ടി; റീപാക്കിങ് കേന്ദ്രങ്ങൾ തേടി പൊലീസ്

ഒഴിവില്ലാത്ത തസ്തികകളിൽ പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കാൻ സമിതി; ചീഫ് സെക്രട്ടറി നേതൃത്വം നൽകും

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ട്; സമരക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തും: മുഖ്യമന്ത്രി വി.ഡി. സതീശൻ
