Wednesday, 25 November 2026 About Us · Contact Us

പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി; 12 മരണം

Migrants Boat Capsizes Off West African Coast 12 Dead - Ara

ബാന്‍ജുല്‍: കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗാംബിയ തീരത്ത് 12 പേര്‍ മരിച്ചു. ഗാംബിയ റെഡ് ക്രോസ് സൊസൈറ്റി ആണ് ഈ വിവരം അറിയിച്ചത്. കാണാതായവരുടെ എണ്ണം കൃത്യമായി ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റെഡ്‌ക്രോസ് അറിയിച്ചു. അത്‌ലാന്റിക് സമുദ്രത്തിലെ ദ്വീപായ ജിനാക്ക് കജാറ്റയില്‍ നിന്ന് സ്‌പെയിനിലെ കാനറി ദ്വീപിലേക്ക്  പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്.

ബോട്ടുകളുടെ ശോചനീയാവസ്ഥയും അമിതഭാരവുമാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള ദീര്‍ഘദൂര യാത്രകള്‍ അപകടകരമാക്കുന്നത്. 2025 ഡിസംബറില്‍ ജിനാക്ക് കജാറ്റക്ക് സമീപം നടന്ന മറ്റൊരു അപകടത്തില്‍ നാല്‍പതിലധികം ആളുകള്‍ മരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു.

ദാരിദ്ര്യം, സംഘര്‍ഷം, പീഡനങ്ങള്‍ എന്നിവ കാരണം പലായനം ചെയ്യുന്നവര്‍ക്ക് യൂറോപ്പിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിലൊന്നാണ് കാനറി ദ്വീപുകള്‍. 2024ല്‍ കാനറി ദ്വീപുകളിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം 46,000 കടന്നിരുന്നു. എന്നാല്‍, കുടിയേറ്റം തടയാന്‍ സ്പെയിന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ ഈ എണ്ണത്തില്‍ വലിയ കുറവുണ്ടായി.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മിസ്സ് യൂണിവേഴ്സ്: ടോപ്പ് 12-ൽ ഇടം നേടാനാകാതെ കെസിയ ലിസ് മെജോ പുറത്ത്

മിസ്സ് യൂണിവേഴ്സ്: ടോപ്പ് 12-ൽ ഇടം നേടാനാകാതെ കെസിയ ലിസ് മെജോ പുറത്ത്

9 മണിക്കൂർ മുൻപ്
പാകിസ്ഥാനിൽ ജനരോഷം ആളിക്കത്തുന്നു; സൈനിക മേധാവി അസിം മുനീറിന്റെ പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധം

പാകിസ്ഥാനിൽ ജനരോഷം ആളിക്കത്തുന്നു; സൈനിക മേധാവി അസിം മുനീറിന്റെ പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധം

10 മണിക്കൂർ മുൻപ്
റഷ്യ ബഹിരാകാശത്തേക്ക് ആണവായുധം വഹിക്കുന്ന ഉപഗ്രഹം വിക്ഷേപിച്ചേക്കും; ആശങ്കയിൽ ജർമനിയും നാറ്റോയും

റഷ്യ ബഹിരാകാശത്തേക്ക് ആണവായുധം വഹിക്കുന്ന ഉപഗ്രഹം വിക്ഷേപിച്ചേക്കും; ആശങ്കയിൽ ജർമനിയും നാറ്റോയും

24 Nov 2026
നേപ്പാളിൽ 5.3 തീവ്രതയിൽ ഭൂകമ്പം; ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും പ്രകമ്പനം

നേപ്പാളിൽ 5.3 തീവ്രതയിൽ ഭൂകമ്പം; ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും പ്രകമ്പനം

24 Nov 2026
എൻവിഡിയ ചിപ്പ് കള്ളക്കടത്ത് വിവാദം: ജെൻസൻ ഹുവാങ്ങിനെ തിരിച്ചെടുത്തതിൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ രംഗത്ത്

എൻവിഡിയ ചിപ്പ് കള്ളക്കടത്ത് വിവാദം: ജെൻസൻ ഹുവാങ്ങിനെ തിരിച്ചെടുത്തതിൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ രംഗത്ത്

24 Nov 2026
ബെംഗാസിയിൽ റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രൈൻ ആക്രമണം: കടുത്ത പ്രതിഷേധവുമായി ലിബിയൻ സർക്കാർ

ബെംഗാസിയിൽ റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രൈൻ ആക്രമണം: കടുത്ത പ്രതിഷേധവുമായി ലിബിയൻ സർക്കാർ

24 Nov 2026