പിണറായി വിജയൻ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തുടർനടപടികൾ കടുപ്പിക്കാനൊരുങ്ങി ഇഡി; ബുധനാഴ്ച ഉന്നതതല യോഗം
തിരുവനന്തപുരം: പിണറായി വിജയൻ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തുടർനടപടികൾ കടുപ്പിക്കാനൊരുങ്ങി ഇഡി. വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാവണമെന്നാണ് നോട്ടീസിൽ വ്യതമാക്കുന്നത്. എന്നാൽ പിണറായി വിജയൻ ഹാജരയേക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം.
ഹാജരായില്ലെങ്കിൽ വീണ്ടും സമൻസ് അയക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് ഇഡി ആലോചിക്കുന്നത്. പിണറായിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചശേഷം മാത്രമേ വീണയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള തുടർനടപടികൾ സംബന്ധിച്ച് തീരുമാനമുണ്ടാകൂ.
കേസിന്റെ പുരോഗതി ചർച്ച ചെയ്യാൻ സ്പെഷ്യൽ ഡയറക്റ്റർ, സോണൽ അഡീഷണൽ ഡയറക്റ്റർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തുന്നുണ്ട്. ഉന്നതതല അവലോകന യോഗത്തിൽ പിണറായി വിജയനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍

പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്

സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാല

ഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ
