Tuesday, 24 November 2026 About Us · Contact Us

ട്രാക്കിൽ അറ്റകുറ്റപ്പണി; പാസഞ്ചർ, മെമു സർവീസുകൾ റദ്ദാക്കി

Maintenance On The Track Passenger And Memu Services - ഗുരുവായൂർ റയിൽവെ

തിരുവനന്തപുരം: ഒല്ലൂർ-പുതുക്കാട്, ഇരിഞ്ഞാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൃശൂർ, എറണാകുളം റൂട്ടുകളിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

1. വൈകിട്ട് 6.30 ന് പുറപ്പെടേണ്ട ഗുരുവായൂർ – തൃശൂർ പാസഞ്ചർ (Train No. 56116) നവംബർ 4-ന് റദ്ദാക്കി.

2. രാത്രി 8.10 ന് പുറപ്പെടേണ്ട തൃശൂർ – ഗുരുവായൂർ പാസഞ്ചർ (Train No. 56115) നവംബർ 4-ന് സര്‍വീസ് ഉണ്ടാകില്ല

3. രാത്രി 09.5ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട കൊല്ലം – എറണാകുളം ജങ്ഷൻ മെമു (Train No. 66310) നവംബർ 20, 27 തിയതികളിൽ പൂർണമായും റദ്ദാക്കി

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1.കണ്ണൂർ – എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് (Train No. 16306): നവംബർ 03, 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തിയതികളിലും ഡിസംബർ 01, 04 തിയതികളിലും പുറപ്പെടുന്ന തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് ഉണ്ടായിരിക്കില്ല.

2.ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ്സ് (Train No. 18189): നവംബർ 12, 19, 26 തിയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയ്ക്കും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് റദ്ദാക്കി.

വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

1.തിരുവനന്തപുരം സെൻട്രലിൽ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് (Train No. 16604) നവംബര്‍ 13,15 തിയതികളിൽ കായംകുളം ജങ്ഷനും എറണാകുളം ടൗണിനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം ജങ്ഷൻ (സൗത്ത്) എന്നീ ക്രമീകൃത സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല.

യാത്രക്കാരുടെ സൗകര്യാർഥം തിരിച്ചുവിട്ട റൂട്ടിലെ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ (നോർത്ത്) എന്നീ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

2. ഗുരുവായൂരിൽ നിന്ന് ചെന്നൈ എഗ്‌മോറിലേക്ക് സർവീസ് നടത്തുന്ന എക്സ്പ്രസ് (Train No. 16128)നവംബർ 13, 20, 27 തിയതികളിൽ എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം ജങ്ഷൻ (സൗത്ത്), ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല.

ആലപ്പുഴ വഴിയുള്ള സ്റ്റോപ്പുകൾ ഒഴിവാക്കിയ പകരം യാത്രക്കാരുടെ സൗകര്യാർഥം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

3.മംഗളൂരു സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് (Train No. 16603)നവംബർ 13, 20, 27 തിയതികളിൽ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.

എറണാകുളം ജങ്ഷൻ (സൗത്ത്), ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല.

യാത്രക്കാരുടെ സൗകര്യാർഥം തിരിച്ചുവിട്ട റൂട്ടിലെ എറണാകുളം ടൗൺ (നോർത്ത്), കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍

കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍

8 മണിക്കൂർ മുൻപ്
പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

8 മണിക്കൂർ മുൻപ്
ആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്

ആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്

8 മണിക്കൂർ മുൻപ്
സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാല

സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാല

8 മണിക്കൂർ മുൻപ്
ഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ

ഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ

8 മണിക്കൂർ മുൻപ്
ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

9 മണിക്കൂർ മുൻപ്