Sports

നാഗാലാന്‍ഡിനെ ഭസ്മമാക്കി സഞ്ജുവില്ലാത്ത കേരളം; സഞ്ജുവിനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

ചിലര്‍ രോഷപ്പെടുമ്പോള്‍ ചിലര്‍ അഭിമാനിക്കുന്നു

മുഷ്താഖ് അലി ടി20 ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരെ ആധികാരിക വിജയം നേടി ആരാധകരെ ത്രസിപ്പിച്ച് കേരളം. എട്ട് വിക്കറ്റിന്റെ അനായാസ ജയം നേടിയെങ്കിലും കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമില്ല. ടീമില്‍ തങ്ങളുടെ പ്രിയ താരമായ സഞ്ജു സാംസണില്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡ് നിശ്ചിത എട്ട് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് മാത്രമാണ് എടുത്തത്. അനായാസ സ്‌കോര്‍ കേരളം മറികടന്നത് കേവലം രണ്ട് വിക്കറ്റ് നഷ്ടത്തിലും 11.2 ഓവറിലും. നാഗാലാന്‍ഡിനെ കശക്കിയ ടീമിനെ സഞ്ജുവിന്റെ അഭാവത്തില്‍ സെക്കന്‍ഡ് വിക്കറ്റ് കീപ്പറായ മുഹമ്മദ് അസ്ഹറുദ്ദീനാണ്.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ സഞ്ജുവിന്റെ പകരക്കാനായ ഓപ്പണര്‍ വിഷ്ണു വിനോദിന് തിളങ്ങാനായില്ല. ആറ് ബോളില്‍ രണ്ട് റണ്‍സ് മാത്രമാണ് വിഷ്ണു എടുത്തത്. രോഹന്‍ കുന്നുമ്മല്‍ 57ഉം സച്ചിന്‍ ബേബി 48 ഉം റണ്‍സെടുത്തു. രോഹനാണ് മാന്‍ ഓഫ് ദി മാച്ച്.

അതേസമയം, കേരളത്തിന്റെ അവിസ്മരണീയമായ ഇന്നിംഗ്‌സ് അല്ല സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ദുര്‍ബലരായ നാഗാലാന്‍ഡിനോട് മത്സരിക്കാതെ സഞ്ജു എന്തിന് പുറത്തിരുന്നുവെന്നാണ് ആരാധകരുടെ സംശയം.

സഞ്ജുവിന് അഹങ്കാരം കൂടിയതാണോ അതോ സഞ്ജുവിനെ തഴഞ്ഞതാണോ എന്നാണ് ഒരു വിഭാഗത്തിന്റെ തര്‍ക്കം. ഇന്ത്യന്‍ ടീമില്‍ കളിക്കുകയും രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുകയുംചെയ്യുന്ന സഞ്ജുവിന് നാഗാലാന്‍ഡ് ഇരയായി തോന്നുന്നുണ്ടാകില്ലെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ സഞ്ജുവിനെ ടീമില്‍ നിന്ന് തഴഞ്ഞതാണോയെന്ന് മറ്റൊരു വിഭാഗം സംശയം പ്രകടിപ്പിക്കുന്നു.

എന്നാല്‍, ദുര്‍ബലരായ ടീമിനോട് കളിക്കുമ്പോള്‍ ക്രീസിലിറങ്ങാതെ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന വലിയ കായിക മനസ്സിന്റെ ഉടമയാണ് സഞ്ജുവെന്നും അതുകൊണ്ടാണ് അദ്ദേഹം വിശ്രമിക്കുന്നതെന്നും സഞ്ജുവുമായി ബന്ധപ്പെട്ട വൃത്തങ്ങളും ആരാധകരും വ്യക്തമാക്കുന്നു.

Related Articles

Back to top button