Gulf

ഫുഡ് ലാബെലിങ് നിര്‍ബന്ധമാക്കാന്‍ അബുദാബി ഒരുങ്ങുന്നു; 2025 ജൂണ്‍ മുതല്‍ നടപ്പാക്കും

അബുദാബി: എമിറേറ്റില്‍ വില്‍പനക്കായി പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടെ പാക്കിങ്ങിലും ഫുഡ് ലാബെലിങ് നിര്‍ബന്ധമാക്കാന്‍ അബുദാബി ഒരുങ്ങുന്നു 2025 ജൂണ്‍ മുതല്‍ നടപ്പാക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ എത്രമാത്രം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിനാണ് സംവിധാനം.

ഏറ്റവും കൂടുതല്‍ ന്യൂട്രിഷനല്‍ കണ്ടന്റ് ഉള്ളതിന് എ ഗ്രേഡായിരിക്കും നല്‍കുക. അടങ്ങിയിരിക്കുന്ന പോഷകം കുറയുന്നതിന് അനുസരിച്ച് എ മുതല്‍ ഇ വരെയുള്ള ഗ്രേഡിങ്ങാവും നടപ്പാക്കുക. ആദ്യഘട്ടത്തില്‍ പാല്‍ ഉല്‍പന്നങ്ങള്‍, എണ്ണ, പാനീയങ്ങള്‍, വേവിച്ച പദാര്‍ഥങ്ങള്‍, കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളായ സ്‌നാക്‌സ് സെറീല്‍സ് എന്നിവക്കാവും ഗ്രേഡിങ് നിര്‍ബന്ധമാക്കുക.

Related Articles

Back to top button