സഖിയെ സ്നേഹിനിയെ..💞: ഭാഗം 39
[ad_1]
രചന: SoLoSouL (രാഗേന്ദു)
“” ഓഹോ അപ്പൊ എന്റെ കുഞ്ഞിന് വൈറ്റാട്ടി ആകണോ…?? “” അത് കേട്ടതും അവൾ ചാടി എഴുന്നേറ്റു…
“”വൈറ്റട്ടിയോ… ദെ മനിഷ്യ… I wanna be a gynecologist…!!”” അവൾ വലിയ ഇംഗ്ലീഷിൽ പറഞ്ഞു…
“”അതന്നെ അല്ലെ ഞാൻ പച്ച മലയാളത്തിൽ പറഞ്ഞത്…!! വൈറ്റാട്ടി…””
‘”ഏഹ്…!!”” അവൾ അവന്റെ നെഞ്ചിൽ അടിക്കാനും മാന്തനും തുടങ്ങി…
“”ഓഹ്.. എടി… മാന്തി പൊളിക്കാതെ…!!”” അവൻ അവളുടെ കൈ രണ്ടും അവന്റെ കൈയിൽ ഒതുക്കി… അവൾ വഴക്കിട്ടിരുന്നു…
“”അടുത്ത വർഷം തന്നെ ഇതിനെ കൊണ്ട് പോയി പഠിക്കാൻ വിടണം പിന്നെ ശല്യം ചെയ്യില്ലല്ലോ…!!””
“”ഓഹോ അപ്പൊ ഞാൻ ഇന്ദ്രേട്ടന് ഒരു ശല്യമാണല്ലേ… എനിക്ക് മനസിലായി…
റോസിക്ക് എന്റെ സ്വഭാവവും പ്രവർത്തികളും ഒന്നും ഇഷ്ട്ടപെടുന്നില്ലെങ്കിൽ റോസി ഈ വീട്ടീന്ന് എങ്ങോട്ടേലും പൊക്കോ…!!”” അവൻ കണ്ണും തള്ളി അവളെ നോക്കിയതും അവൾ ഇളിച്ചു കാണിച്ചു..
“”നമ്മക്ക് പൊറത്തു പോകാം…!!”” കല്ലു ചോദിച്ചു…
“”എങ്ങോട്ട്…?? “”
“”എവിടെങ്കിലും…..!!””
“”അപ്പൊ ഇവിടുത്തെ കാര്യങ്ങളൊക്കെ ആര് നോക്കും…!!””
“”അത് നമ്മക്ക് യദുവേട്ടനെയോ ഋഷിയേട്ടനെയോ ഏപ്പിക്കാം…!!”” കൃത്യ സമയത്താണ് ഋഷി അങ്ങോട്ട് വന്നത്… അവൻ ഡോറിൽ മുട്ടികൊണ്ട് അകത്ത് കേറി… അപ്പോഴേക്കും കല്ലു രുദിയുടെ മടിയിൽ നിന്ന് എഴുന്നേറ്റിരുന്നു…
“”ഹ്ഹാ… ഋഷി നിന്നെ ഞാൻ കാണാനിരിക്കുവായിരുന്നു… ഞങ്ങൾ ഒന്ന് പുറത്തു പോകുവാ ഇവിടുത്തെ കാര്യങ്ങൾ കൂടെ നീ നോക്കികോളണേ…!!”” രുദി കല്ലുന്റെ കൈയും പിടിച്ച് പുറത്തേക്കിറങ്ങി…
ഉച്ചക്ക് ശേഷം ലീവ് ചോദിക്കാൻ വന്ന പാവം ഋഷി പ്ലിങ്കസ്യാ അടിച്ചിരുന്നു…. ഇപ്പൊ പോയാൽ വീട്ടിൽ ആളുണ്ടാവില്ല അവ്നിയെ കണ്ട് sorry ചോദിക്കണം… ഇനിയിപ്പോ എല്ലാം കൊളമായി…
———–💕———–
റെസ്റ്റോറന്റിൽ കൂട്ടുകാരുമൊത്തു ഇരിക്കുവായിരുന്നു ഋതി… അവരെല്ലാരും കൂടി അവരുടെ ലോകത്താണ്…
“”ഋതി നോക്കിയേ…!!”” അവളുടെ കൂടെ ഉള്ള കുട്ടി പറഞ്ഞാണ് അവൾ ഡോറിലേക്ക് നോക്കുന്നത്… രുദിയുടെ കൈയിൽ തൂങ്ങി അങ്ങോട്ട് വന്ന കല്ലുനെ കണ്ട് അവൾക്ക് അടിമുടി വേറഞ്ഞു കേറി… അവൾ അവരെ തന്നെ നോക്കി നിക്കേ കല്ലു അവളെ കണ്ടു…
“”അതെ നമുക്ക് മുകളിൽ ഫാമിലി ഡ്യൂട്ടിൽ പോകാം…!!”” ഒന്നുടെ അവനോട് ചേർന്ന് നിന്നുകൊണ്ട് ഋതിയുടെ ഭാഗത്തേക്ക് അവന്റെ നോട്ടം എത്താതെ അവൾ അവനുമായി മുകളിലേക്ക് പോയി… പോകുന്ന വഴി ഋതിയെ നോക്കി ഒന്ന് പുച്ഛിക്കാനും മറന്നില്ല…
പല്ല് കടിച്ചുകൊണ്ട് ഋതി അവടെ ഇരിക്കുമ്പോഴാണ് സിദ്ധുവിന്റെ കാൾ വന്നത്… ബീച്ചിൽ അവനുണ്ട് അങ്ങോട്ട് ചെല്ലാൻ… ആദ്യം എതിർത്തെങ്കിലും ഇങ്ങോട്ട് കെട്ടിയെടുക്കും എന്ന് പറഞ്ഞപ്പോ അവൾക്ക് പോകേണ്ടി വന്നു…
അവൾ ചെല്ലുമ്പോൾ അവൻ അവിടെ ഒരു ബെഞ്ചിൽ ഇരിക്കുകയായിരുന്നു… ഉച്ചനേരം ആണ്.. തിരക്കും കുറവാണ്… അവൾ അവന്റെ അടുത്തേക്ക് നടന്നു…
“”ഹ്ഹ… അപ്പൊ പറഞ്ഞാൽ അനുസരിക്കാൻ ഒക്കെ അറിയാം…!! വാ.. ഇവിടെ ഇരിക്ക്…”” സിദ്ധു ഒരു കൂസലും ഇല്ലാതെ പറഞ്ഞു…
“”ഈ നട്ടുച്ചക്ക് ഇങ്ങോട്ടെന്തിനാ വിളിപ്പിച്ചതെന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് അങ്ങ് പോകാമായിരുന്നു…!!”” അവൾ കടുപ്പിച്ചു പറഞ്ഞു…
“”അതെന്ത് പറച്ചിലാ ഋതുസെ… കാമുകന്മാരു കാമുകിമാരെ കാണാൻ വിളിക്കുന്നതെന്തിനാ…?? ഇതൊക്കെ ചോദിക്കണ്ട കാര്യമുണ്ടോ…”” അവൻ വീണ്ടും ഒരു കുലുക്കവും ഇല്ലാതെ പറഞ്ഞു…
“”ഡാ…!!””
“” മോളുസ് നല്ല ചൂടിൽ ആണെല്ലോ ഒരു ഐസ് ക്രീം പറയട്ടെ…?? “”
“”തനിക്കെന്താ വേണ്ടേ…!!””
“”നിന്നെ തന്നെ…!! ഞാൻ പറഞ്ഞെല്ലോ… നല്ലൊരു ജോലിയുണ്ട്… ഇപ്പൊ സസ്പെൻഷനിൽ ആണെങ്കിലും വൈകാതെ തിരിച്ചു കിട്ടും കാണാനും വലിയ തരക്കേടില്ല… പിന്നെ എന്നാ…??
കണ്ണും പൂട്ടി സമ്മതിച്ചോ… നിന്റെ ആ പന്ന സഖാവിനെ പോലെ തെണ്ടി നടക്കുന്നവനും കാലിതൊഴുത്തിൽ കിടക്കുന്നവനും അല്ല… പേരിന്റെ കൂടെ ഉറപ്പുള്ള ഒരു IPS പതവി ഉള്ളവനാ…”” സിദ്ധു ഗാർവോടെ പറഞ്ഞു…
“”പേരിന്റെ കൂടെ ചേർത്ത് പറയാൻ ips പതവി അല്ല മോനെ പോലീസെ വേണ്ടത് ഉറപ്പുള്ള ഒരു തന്തയ… അത് ഇല്ലാത്തതിന്റെ കേട് നീ കാണിക്കരുത്…!!
ഒരുത്തൻ ഒന്ന് ചൊരിഞ്ഞതിന്റെയാ ഇപ്പൊ അനുഭവിച്ചു തീർത്തത്… അടുത്തത് നീ ആണെങ്കിൽ ഞാൻ റെഡി…”” ഋതിയുടെ വാക്കുകളിൽ ഭീഷണിയും പുച്ഛവും ഒരേപോലെ പ്രതിഭലിച്ചു…
“”തന്തക്ക് വിളിക്കുന്നോ…??”” അവൻ അവളുടെ കവിളിൽ അടിച്ചു… അവളുടെ തല ഒരു വശത്തേക്ക് ചെരിഞ്ഞുപോയി… അവൻ അവളുടെ മുടിക്കുത്തിൽ പിടിച്ചു…
“”രക്ഷപെടാം എന്ന് മാത്രം കരുതരുത്… ഇതിപ്പോ എന്റെ ഒരു വാശിയ…!!”” മുടിയിൽ നിന്ന് പിടിവിട്ടുകൊണ്ട് അവൻ അവിടുന്ന് പോയി… ഒരു പ്രതികരിക്കാനുള്ള സാവകാശം അവൻ കൊടുത്തില്ല അവൾക്ക്…
അടികിട്ടിയ വശത്ത് കൈയും വെച്ചവൾ അവൻ പോയ വഴിയേ നോക്കി നിന്നു…!! എന്തകൊണ്ടോ കണ്ണുകൾ നിറഞ്ഞു…!!
“”നന്ദൻ എങ്ങാൻ അറിഞ്ഞാൽ നിന്റെ ശവം പോലും ബാക്കി വെക്കില്ല…!!”” അവൾ അറിയാതെ ഓർത്തുപോയി… അടുത്ത നിമിഷം അവളുടെ ആ പ്രവർത്തിയെ ഓർത്ത് അവൾ ഒന്ന് ഞെട്ടിയിരുന്നു…
“”ശേ…!!”” അവൾ വീട്ടിലേക്ക് തിരിച്ചു…
••••••••••••••••••••••
രുദി പോയതറിയാതെ ഓഫീസിലേക്ക് വന്നതാണ് യദു…!!
“”ഹളോ couples കോട്ടണത… ചേ…!! Romance അല്ലെങ്കിൽ അകത്തേക്ക് കേറിക്കോട്ടെ…!!”” അകത്തേക്ക് തലയിട്ട് കണ്ണുപൊത്തി കൊണ്ടാണ് അവന്റെ ചോദ്യം… ഋഷി ആണെങ്കിൽ ഇതേത് ജീവി എന്നാ രീതിയിൽ ആണ് നോട്ടം…
“”ഡാ…!!”” അവൻ ആ ഗാഡോൾജക ശബ്ദത്തിൽ വിളിച്ചു… ഋഷിയുടെ ശബ്ദം കേട്ട യദു ഞെട്ടി തെന്നി അലിച്ചു ഒറ്റ വീഴ്ചയായിരുന്നു… അവൻ നിലത്തിന്ന് പിണഞ്ഞേഴുന്നേറ്റ് കൊണ്ട് ഋഷിയെ നോക്കി…
അവ്നി ഇല്ലാത്തത് കൊണ്ട് ഡ്രൈവറെ ഒഴിവാക്കി രുക്കുനെ വൈകിട്ട് വിളിക്കാൻപോകൻ രുദിയോട് ചോദിക്കാൻ വന്നതാണ് യദു…
“”സോറി ചേട്ടാ ക്യാബിൻ മാറിപ്പോയി…!!””
“”ഡാ ഡാ പട് വാഴേ…!!”” തിരിഞ്ഞു നടക്കാനൊരുങ്ങിയ യദുവിനെ ഋഷി വിളിച്ചു…
“”എന്താ അണ്ണാ…!!””
“”അണ്ണൻ അവന്റെ… നിനക്ക് വല്ല ഉത്തരവാദിത്വം ഉണ്ടോ…?? “” യദു ഋഷിയെ കണ്ട് നന്നായി പേടിച്ചു എന്ന് മനസിലാക്കിയ ഋഷി അത് മുതലെടുക്കാൻ തീരുമാനിച്ചു…
“”രുദിയേട്ടൻ എന്നെ ഏൽപ്പിച്ചിട്ട് പോയതാ.. എന്ത് കൊണ്ടാണ് അറിയോ നിനക്ക്…!!”” ദശമൂലം ദാമു കണക്കെ അവൻ ചുമൽ കൂച്ചി…
“”ആങ്ങളക്കും പെങ്ങൾക്കും ഒരൊറ്റ എക്സ്പ്രഷൻ ആണെല്ലോ…!!”” ഋഷി മനസ്സിൽ കരുതി… അവൻ തുടർന്നു…
“”എങ്ങിനെ അറിയാന…?? വയസ്എത്ര ആയെന്ന വിചാരം…!!””
“”ഇരുവത്തി അഞ്ചു…!!””(യദു
“”ഹാ.. നീ ഒന്നും മിണ്ടരുത്… നിന്നെ മരിയത പഠിപ്പിക്കാൻ പറ്റുവൊന്ന് ഞാൻ ഒന്ന് നോക്കട്ടെ… ഇന്ന് ഈ ഓഫീസ് കാര്യം നീ നോക്കണം… Import and export…!!”” ഋഷി വേഗം ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു… യദുവിന്റെ അടുത്തേക്ക് വന്നു…
“”പോയി ഇരിക്കെടാ ചെയറിൽ…!!”” അത് കേട്ടതും പറക്കാൻ കിളികൾ ഇല്ലാത്തോണ്ടാവും പുകയും പറത്തി അവൻ സീറ്റിൽ പോയി ഇരുന്നു…
മെല്ലെ അവിടുന്ന് വലിഞ്ഞ ഋഷി ഓരോട്ടമായിരുന്നു വീട്ടിലേക്ക്….!!
•••••••••••••••••••
എന്തായാലും നേരത്തെ വീട്ടിൽ പോയിട്ട് കാര്യമില്ല… ശ്രേയ പറഞ്ഞിരുന്നു നന്ദനെ ജയിലിൽ ആക്കിയതിന്റെ ചിലവിൽ അവൾക്ക് ഒരു ഡ്രസ്സ് എടുത്ത് കൊടുക്കണം എന്ന്…
സിദ്ധു ചെയ്തതിന് അവൾ എന്ത് പിഴച്ചു… അവനിട്ടുള്ളത് നേരിട്ട് കൊടുക്കാം… അത് കൊണ്ട് ഋതി അടുത്തുള്ള ഷോപ്പിങ്ങ് മാളിൽ കേറി…
ഓരോ ഡ്രെസ്സും എടുത്ത് വാട്സാപ്പിൽ അഴച്ചു കൊടുത്ത് ഇത് മതിയോ ഇത് മതിയോ എന്ന് ചോദിക്കുന്ന ഋതിയെ രണ്ട് കണ്ണുകൾ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു…!!
“”ഡീ ഇതെങ്ങിനെ ഉണ്ട്…!!””ഒരു ഡ്രെസ്സിന്റെ ഫോട്ടോ എടുത്ത് അഴച്ചു കൊടുത്തിട്ട് അവൾ ചോദിച്ചു….
“”എടി നീ അതൊന്ന് ഇട്ടിട്ട് pic എടുത്തഴക്ക്…!!”” അവൾ തിരിച്ചു msg ഇട്ടു…
“”ഓഹ്… പുല്ല്.. അതെ ഒന്ന് ഇട്ട് നോക്കിട്ട് വരാം…!!”” അവൾ സെയിൽസ് ഗേളിനോട് പറഞ്ഞു..
“”കൂടെ വരാനോ maam…!!””
“”ഓഹ്… ഞാൻ ഗ്രൂപ്പ് സ്റ്റഡിക്ക് പോകുവല്ല.. അവിടെങ്ങാനും ഇരിക്ക് ഞാൻ ഇട്ട് നോക്കിയിട്ട് വരാം…!!”” അവൾ അതും പറഞ്ഞുകൊണ്ട് നേരെ ട്രയൽ റൂമിലേക്ക് നടന്നു…
“”ഓഹ്… എന്ത് സാധനമ ഇത്…!!”” ആ സെയിൽസ് ഗേൾ പിറുപിറുത്തു…
അവൾ ഒറ്റക്ക് ട്രയൽ റൂമിലേക്ക് നടക്കുന്നത് കണ്ട ആ കണ്ണുകൾ തിളങ്ങി… അവൻ അവളുടെ പുറകെ ചെന്നു…
അവൾ ട്രയൽ room തുറന്നതും പിന്നിൽ നിന്ന് ആരോ തള്ളി… അവൾ അകത്തേക്ക് വീണു എങ്കിലും ബാലൻസ് ചെയ്യത് നിന്നു…. തിരിഞ്ഞു നോക്കിയപ്പോഴേക്കും അയാൾ അകത്ത് കേറി വാതിൽ അടച്ചിരുന്നു…!!
“”നന്ദൻ…!!”” അവന്റെ പേര് ഉച്ചരിക്കുന്നതിനോടൊപ്പം അവളുടെ ദേഹം വിറക്കുന്നുമുണ്ടായിരുന്നു…
അവളെ നോക്കി മുണ്ട് മടക്കി കുത്തി അവൻ ഒരു കൈ ഇരുപ്പിൽ വെച്ചു മറു കൈ കൊണ്ട് മീശ പിരിച്ചു………..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]