Kerala

പുതിയ ജീവിതത്തിലേക്ക്; വയനാടിന്റെ മകൾ ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും പിന്നീടുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ. രാവിലെ പതിനൊന്ന് മണിയോടെ ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. റവന്യു വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് ചുമതലയേറ്റത്.

ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ ശ്രുതിക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.

ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെ നഷ്ടമായത്. ദുരന്തത്തിൽ താങ്ങായി ഒപ്പം നിന്ന പ്രതിശ്രുത വരൻ ജെൻസൺ പിന്നാലെ വാഹനാപകടത്തിൽ മരിച്ചു. ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടക്കാനിരിക്കെയാണ് ജെൻസണിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്.

 

Related Articles

Back to top button
error: Content is protected !!