Movies

പുഷ്പ 2 റിലീസിനിടെ യുവതിയുടെ മരണം; നടൻ അല്ലു അർജുൻ അറസ്റ്റിൽ

പുഷ്പ 2 സിനിമ റിലീസിനോട് അനുബന്ധിച്ച് തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. നടന്റെ അപ്രതീക്ഷിത സന്ദർശനമാണ് തീയറ്ററിൽ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപമുയർന്നിരുന്നു. പിന്നാലെയാണ് പോലീസ് കേസെടുത്തത്. തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്

ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്ക്കിടെയായിരുന്നു അപകടം. ആന്ധ്ര സ്വദേശിനിയായ രേവതിയാണ്(39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ മകൻ ഒമ്പത് വയസുകാരൻ ശ്രീ തേജ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് അല്ലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തി വീശേണ്ടി വന്നതെന്നും പോലീസ് പറയുന്നു.

Related Articles

Back to top button
error: Content is protected !!