Kerala

ചോദ്യ പേപ്പർ ചോർച്ച; ക്രൈംബ്രാഞ്ച് അന്വേഷിക്കും, വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

ക്രിസ്തുമസ്-അർധ വാർഷിക പരീക്ഷയിൽ പ്ലസ് വൺ കണക്കുപരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിലാണ് അന്വേഷണം.

സംഭവത്തിൽ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെ എസ് യു നൽകിയ പരാതിയിലാണ് അന്വേഷണം. എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ ഉടമയുടെ മൊഴിയെടുക്കും.

ആരോപണം ഉയർന്ന സാഹചര്യത്തിൽ എം സ് സൊല്യൂഷൻസ് പ്രവർത്തനം താത്കാലികമായി നിർത്തിയിരുന്നു. നിയമനടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് അറിയിച്ചിരുന്നു. സംഭവത്തിൽ അധ്യാപകരുടെയും, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെയും പങ്ക്, അന്വേഷണം ഏത് വിധേന വേണം, നടപടികൾ, തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേരുന്നുണ്ട്

 

Related Articles

Back to top button
error: Content is protected !!