Kerala
കോഴിക്കോട് ഗവ. നഴ്സിംഗ് കോളേജിലെ വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് നഴ്സിംഗ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് ലക്ഷ്മി.
നഴ്സിംഗ് കോളേജ് ക്യാമ്പസിന് പുറത്തുള്ള ഹോസ്റ്റലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നുച്ചയോടെയാണ് വിദ്യാർഥിനിയെ മരിച്ചതായി കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.