Kerala

അസി. കമാൻഡർ അജിത്തിന് വിനീതിനോട് വൈരാഗ്യം; സഹ കമാൻഡോകളുടെ മൊഴി പുറത്ത്

മലപ്പുറം അരീക്കോട് സ്‌പെഷ്യൽ ഓപറേഷൻ പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകരുടെ മൊഴി പുറത്ത്. അസി. കമാൻഡർ അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥതല പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള ഗുരുതര ആരോപണമാണ് സഹപ്രവർത്തകരായ കമാൻഡോകളുടെ മൊഴിയുള്ളതെന്നാണ് വിവരം.

വിനീതിന്റെ ആത്മഹത്യയിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി സേതുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിനീതിന്റെ സഹപ്രവർത്തകരായ എസ് ഒ ജി കമാൻഡോകളുടെ മൊഴി രേഖപ്പെടുത്തിയത്. മൂന്ന് വർഷം മുമ്പ് മറ്റൊരു കമാൻഡോ ആയ സുനീഷ് ട്രെയിനിംഗിനിടെ കുഴഞ്ഞു വീണ് മരിച്ചിരുന്നു. സുനീഷിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് വിനീത് ചോദ്യം ചെയ്തതാണ് അജിത്തിനുള്ള വൈരാഗ്യത്തിന് കാരണമെന്നാണ് മൊഴി

നേരത്തെ മരണത്തിന് തൊട്ടുമുമ്പ് വിനീത് സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശത്തിലും മേലുദ്യോഗസ്ഥനായ അജിത്തിനെതിരെ സൂചനയുണ്ടായിരുന്നു. ഇക്കാര്യം ഡി.വൈ.എസ്.പി അന്വേഷിക്കുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!