Gulf
എമിറേറ്റ്‌സ് എന്‍വയണ്‍മെന്റല്‍ ഗ്രൂപ്പ് 2024ല്‍ നട്ടത് 15,800 മരങ്ങള്‍
റാസല്‍ഖൈമ: എമിറേറ്റ്‌സ് എന്‍വയണ്‍മെന്റല്‍ ഗ്രൂപ്പി(ഇഇജി)ന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമ എമിറേറ്റില്‍ നട്ടത് 15,800 മരങ്ങള്‍. ഫോര്‍ അവര്‍ എമിറേറ്റ്‌സ് വി പ്ലാന്റ് പദ്ധതിയുടെ ഭാഗമായാണ് 182 കമ്പനികളെയും 62 വിദ്യാലയങ്ങളെയും 209 കുടുംബങ്ങളുടെയും സഹായത്തോടെ റാസല്‍ഖൈമയിലെ ബീ റിസര്‍വ് മേഖയില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. 1,500ല്‍ അധികം വ്യക്തികളാണ് പദ്ധതിയുടെ ഭാഗമായത്.
റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും റാസല്‍ഖൈമ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഇഇജിയുടെ ഓണററി അംഗവുമായ എഞ്ചി. ശൈഖ് സലിം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിന് കീഴിലാണ് യുഎയിയെ ഹരിതാഭമാക്കാന്‍ ലക്ഷ്യമിട്ട് മരം നട്ടുപിടിപ്പിക്കല്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്.