ജയ്പൂരിൽ സിഎൻജി ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ച് വൻ തീപിടിത്തം; അഞ്ച് പേർ മരിച്ചു, 41 പേർക്ക് പരുക്കേറ്റു
രാജസ്ഥാനിലെ ജയ്പൂരിൽ സിഎൻജി ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വൻതീപിടുത്തത്തിൽ അഞ്ച് പേർ പൊള്ളലേറ്റ് മരിച്ചു. അപകടത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. 41 പേർക്ക് അപകടത്തിൽ പൊള്ളലേറ്റു, 20 പേരുടെ നില ഗുരുതരമാണ്. ജയ്പൂർ അജ്മീർ ദേശീയ പാതയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.
അപകടമുണ്ടായതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ഏതാനും വാഹനങ്ങളിലേയ്ക്കും ഇന്ധന പമ്പിലേയ്ക്കും തീ പടരുകയായിരുന്നു. നഗരത്തിലെ ബെൻക്രോട്ട ഏരിയയിലായിരുന്നു സംഭവം. അപകടമുണ്ടായതിന് സമീപമുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചുവെന്നാണ് റിപ്പോർട്ട്. സംഭവം നടന്നയുടൻ ഇരുപതോളം ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്.
സംഭവത്തിൽ 41 പേർക്ക് പരിക്കേറ്റതായും അവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജയ്പൂർ ജില്ലാ മജിസ്ട്രേറ്റ് ജിതേന്ദ്ര സോണിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.