National
എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറി: മരിച്ചവരുടെ എണ്ണം 15 ആയി
നാല് പേരുടെ നില ഗുരുതരമായി തുടരുന്നു
രാജ്യത്തെ നടുക്കി രാജസ്ഥാനിലുണ്ടായ എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതായി പോലീസ് അറിയിച്ചു. ഇതോടെയാണ് മരണം 15 ആയി ഉയര്‍ന്നത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ ബാബു, ഹരിയാന സ്വദേശി യുസഫ് എന്നിവരാണ് ഇന്ന് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. നിലവില്‍ അഞ്ച് പേരെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചിട്ടുണ്ട്.
ഡിസംബര്‍ 20ന് ജയ്പൂര്‍- അജ്മീര്‍ ദേശീയപാതയിലായിരുന്നു സംഭവം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും അപകടത്തില്‍ മരിച്ചു. മറ്റൊരു ട്രക്കുമായി എല്‍പിജി ടാങ്കര്‍ കൂട്ടിയിടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ഇതോടെ ടാങ്കറില്‍ നിന്നും വാതകച്ചോര്‍ച്ചയുണ്ടായി. പിന്നാലെ തീ പടരുകയായിരുന്നു.