National
ഹിന്ദിയെ ദേശീയ ഭാഷയായി കാണേണ്ടതില്ല, ഔദ്യോഗിക ഭാഷയായി കണ്ടാൽ മതി: ആർ ആശ്വിൻ
ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാൽ മതിയെന്നും ക്രിക്കറ്റ് താരം ആർ അശ്വിൻ. ചെന്നൈയിലെ ഒരു കോളേജിൽ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനിടെ വിദ്യാർഥികളോടാണ് അശ്വിൻ ഇത് പറഞ്ഞത്
നിങ്ങൾക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ലെങ്കിൽ ഹിന്ദിയിൽ എന്നോട് ചോദിക്കാമെന്ന് അശ്വിൻ പറഞ്ഞപ്പോൾ വിദ്യാർഥികൾ നിശബ്ദരായി. തുടർന്നാണ് അശ്വിൻ ഹിന്ദിയെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
നിങ്ങളുടെ പ്രതികരണം കാണുമ്പോൾ ഇത് പറയണമെന്ന് തോന്നുന്നു. ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയഭാഷയായി കാണേണ്ടതില്ല, ഔദ്യോഗിക ഭാഷയായി കണ്ടാൽ മതി എന്നായിരുന്നു അശ്വിന്റെ വാക്കുകൾ. ഒരിക്കലും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകണമെന്ന മോഹം തനിക്കുണ്ടായിട്ടില്ലെന്നും അശ്വിൻ പറഞ്ഞു