Gulf
ഷാര്‍ജയില്‍ അടുത്ത രണ്ടു വര്‍ഷവും കെട്ടിട വാടക ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന് വിദഗ്ധര്‍
ഷാര്‍ജ: അടുത്ത രണ്ടു വര്‍ഷങ്ങൡും ഷാര്‍ജയില്‍ കെട്ടിട വാടക ഉയര്‍ന്നുതന്നെ നിലനില്‍ക്കുമെന്ന് വിദഗ്ധര്‍. ഷാര്‍ജയില്‍ കെട്ടിടങ്ങള്‍ക്കുള്ള ആവശ്യകതയാണ് ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വാടക കൂടുന്ന പ്രവണത നിലനില്‍ക്കാന്‍ ഇടയാക്കുന്നത്.
എസ്‌സിസിഐ(ഷാര്‍ജ ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റെസ്ട്രി)ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സെക്ടര്‍ ബിസിനസ് ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍ സഈദ് ഗാനേം അല്‍ സുവൈദിയാണ് വാടക കൂടുന്ന പ്രവണത തുടരുമെന്ന് അഭിപ്രായപ്പെട്ടത്. അഞ്ചു മുതല്‍ 10 ശതമാനംവരെ വര്‍ധനവാണ് ഉണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.