Kerala

കാസർകോട് നിർത്തിയിട്ട ലോറിക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം; വാഹനത്തിൽ രക്തക്കറയും

കാസർകോട് പൈവളിഗ കായർക്കട്ടയിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബായാർപദവ് സ്വദേശി മുഹമ്മദ് ഹാഷിഫാണ്(29) മരിച്ചത്. േ

ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടത്. ലോറിക്കുള്ളിലും ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഡോറിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

ഒടിഞ്ഞ മുളവടിയും ലോറിക്കുള്ളിൽ നിന്ന് ലഭിച്ചു. കൊലപാതകമെന്നാണ് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു

Related Articles

Back to top button
error: Content is protected !!