Kerala
ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ച് പരിശോധന നടത്താമെന്ന് ഹൈക്കോടതി; കുടുംബത്തിന് തിരിച്ചടി
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയിൽ ഇടപെട്ട് ഹൈക്കോടതി. കല്ലറ തുറന്ന് പരിശോധന നടത്താമെന്ന് ഹൈക്കോടതി അനുമതി നൽകി. സമാധിപീഠം പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപൻസ്വാമിയുടെ കുടുംബം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ
ഇതുസംബന്ധിച്ച് ഹൈക്കോടതി ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കുടുംബത്തിന്റെ ഹർജി പരിഗണിച്ചപ്പോൾ ഗോപൻസ്വാമിയുടെ മരണസർട്ടിഫിക്കറ്റ് ഉണ്ടോയെന്ന് കോടതി ചോദിച്ചു. മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ ഭാഗം കേൾക്കാമെന്നും അല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി
ഒരാളെ കാണാതായാൽ അന്വേഷണം നടത്തണം. അന്വേഷണത്തിൽ കോടതിക്ക് ഇടപെടാനാകില്ല. സമാധിപീഠം പൊളിച്ച് പരിശോധന നടത്താൻ കലക്ടർക്ക് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.