സെയ്ഫിന്റെ വീട്ടിലേക്ക് എത്താൻ അക്രമിയെ സഹായിച്ചത് വീട്ടുജോലിക്കാരി; പ്രതിക്കായി വ്യാപക തെരച്ചിൽ
നടൻ സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിക്ക് നടന്റെ വീട്ടിലെ ജോലിക്കാരിയാണ് വാതിൽ തുറന്ന് കൊടുത്തതെന്ന് പോലീസ്. ഏഴംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതിൽ തുറന്നു കൊടുത്തത്. പിന്നാലെ ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വാക്കുതർക്കമുണ്ടായി എന്നും പോലീസ് പറയുന്നു
ഇതിനിടെ അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടയിലേക്കാണ് സെയ്ഫ് അലി ഖാൻ എത്തിയത്. വീടിനുള്ളിൽ അപരിചിതനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും ഇത് സംഘർഷത്തിലെത്തുകയും അക്രമി സെയ്ഫിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. സെയഫിന് കുത്തേൽക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പാണ് അക്രമി വീട്ടിൽ പ്രവേശിച്ചതെന്നാണ് നിഗമനം
വീട്ടിലെ ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി സെയ്ഫിന്റെ മുറിയിൽ എത്തിയതെന്നും പോലീസ് പറഞ്ഞു പ്രതിയെ പിടികൂടാനായി പത്തംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്.