Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 11

[ad_1]

രചന: രഞ്ജു ഉല്ലാസ്

ആമി…

മിന്നുവിന്റെ വിളിയൊച്ച കേട്ടതുംആമി മുഖം ഉയർത്തി.
ഒരു വരണ്ട പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

“നീ റെഡി ആവുന്നില്ലേ മിന്നു .. നമ്മൾക്ക് പോണ്ടെ, നേരം വൈകിടാ .”

ആമി ദൃതി കാട്ടിയപ്പോൾ മിന്നു അവളെ കെട്ടി പിടിച്ചു.

ആമിക്കും ചങ്കു പൊട്ടും പോലെ ആയിരുന്നു തോന്നിയെ.. എന്നാലും  മിന്നുവിന്റെ മുന്നിൽ കരയാൻ പാടില്ല എന്ന് അവൾ തീരുമാനിച്ചിരുന്നു.

“ടി…. കാന്താരി, വേഗം റെഡി ആവു… ഇല്ലെങ്കിൽ ഇച്ചായൻ നല്ല വഴക്ക് പറയും കെട്ടൊ “

മിന്നുവിനെ തന്നിൽ നിന്നും വേർപ്പെടുത്തി കൊണ്ട് അവൾക്ക് ഒരു ജീൻസും ടോപ്പും എടുത്തു മേശമേൽ വെച്ച ശേഷം ആമി ബാഗ് ഒക്കെ എടുത്തു ഡോറിന്റെ വെളിയിൽ കൊണ്ട് വന്നു വെച്ച്.

താഴേക്ക് നോക്കിയതും ഡെന്നിസ് സെറ്റിയിൽ ഇരിക്കുന്നത് ആമി കണ്ടു.

“മിന്നു റെഡി ആയില്ലേ “
ആമിയെ നോക്കി അവൻ ചോദിച്ചു.

“ഹ്മ്മ്… ഡ്രസ്സ്‌ മാറുവാ ഇച്ചായാ “

“ആഹ്… വേഗം വേണം.. കോട ഇറങ്ങിയാൽ യാത്ര പാടാണ് “

അതു കേട്ടതും ആമി ഓടി വന്നു മിന്നുവിനോട് കാര്യം പറഞ്ഞു.

പത്തു മിനിറ്റിനുള്ളിൽ രണ്ടാളും കൂടി ഇറങ്ങി വരുകയും ചെയ്തു.

“എന്നാല് ഇറങ്ങാം അല്ലേ മിന്നു..”ഡെന്നിസ് എഴുന്നേറ്റതും മിന്നു ആണെങ്കിൽ ആമിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

“ആമി……… എനിക്ക് വേറെ ഒരു നിവർത്തി യും ഇല്ലാതെ ആയിപ്പോയി… സോറി ടാ…..നിന്നേ ആർക്കും വിട്ടു കൊടുക്കില്ല എന്ന് തീരുമാനിച്ചു ഉറപ്പിച്ചയിരുന്നു ഞാൻ വന്നത്.. പക്ഷെ കാര്യങ്ങൾ എല്ലാം എന്റെ കൈവിട്ടു പോയല്ലോടാ “
മിന്നു കരഞ്ഞു കൊണ്ട് പറഞ്ഞു.

“ഹേയ് അതൊന്നും സാരമില്ല മിന്നുസേ … ഞാൻ ആന്റിയേ വിളിച്ചോളാം…നീ ഇങ്ങനെ കരഞ്ഞുകൊണ്ട് എന്നെ കൂടി വിഷമിപ്പിക്കരുത് കേട്ടോ “

ഉള്ളിൽ ഒരു ആർത്ത നാദം അലയടിക്കുകയാണ്.
എന്നാലും തന്റെ മിന്നുവിനെ സങ്കടപ്പെടുത്താൻ പാടില്ല…. ഇത്രമാത്രം തന്നെ മനസിലാക്കിയ ഒരു സുഹൃത്ത്‌… അല്ലാ.സ്വന്തം കൂടപ്പിറപ്പ് ആണ് ഇവൾ തനിക്ക്.തന്റെ എല്ലാമെല്ലാം..

മിന്നു ആണെങ്കിൽ ആമിയുടെ കവിളിൽ തുരു തുരെ ഉമ്മ വെയ്ക്കുകയാണ്..ഡെന്നിസ് അടുത്ത് നിൽക്കുന്നത് കൊണ്ട് ആമിക്ക് അല്പം ജാള്യത തോന്നി.

“നീ… നീ ഇനി എവിടേക്ക്പോകും ആമി. ഞാനും കൂടി പോയാൽ നിനക്ക് ആരാണ് ഉള്ളത് “

മിന്നു തന്റെ കണ്ണീർ തുടച്ചു മാറ്റി കൊണ്ട് ആമിയെ നോക്കി.

“അതിനു ആമി എവിടേക്കും പോകുന്നില്ലല്ലോ മിന്നു. നീ മാത്രം അല്ലേ കോട്ടയത്തേക്ക് പോകുന്നത് “

ഡെന്നിസ്ന്റെ വാക്കുകൾ കേട്ട് കൊണ്ട് ആമിയും മിന്നുവും ഞെട്ടിത്തരിച്ചു നിൽക്കുക ആണ്…

“ങ്ങെ… അച്ചായാ…. അപ്പോൾ ആമി “

“ആമിക്ക്  പേടിയില്ലെങ്കിൽ ഇവിടെ നിന്നോളും എന്റെ കൂടെ..ഇയാളുടെ ആന്റി വരുന്നത് വരെയും “

ഡെന്നിസ് പതിവ് സ്റ്റൈലിൽ തന്റെ താടി ഒന്ന് ഉഴിഞ്ഞു കൊണ്ട് മിന്നുവിനെ നോക്കി.

“അവൾക്ക് പേടി ഒന്നും ഇല്ല അച്ചായാ… അവള് ഇവിടെ തന്നെ നിൽക്കും… അച്ചായന്റെ അടുത്ത് ആകുമ്പോൾ എനിക്ക് ഒരു സമാധാനമാ”

“ഹ്മ്മ്… എങ്കിൽ പിന്നെ നീ നേരം കളയാതെപോകാൻ നോക്ക്… ഹരികൃഷ്ണൻ വെളിയിൽ ഇരിപ്പുണ്ട്…”
“അപ്പോ അച്ചായൻ വരുന്നില്ലേ “
“ഞാൻ വന്നാൽ ഒക്കത്തില്ലടി കൊച്ചേ,, നിന്റെ കൂട്ടുകാരി ഇവിടെ ഒറ്റയ്ക്ക് ആവില്ലേ….”
“ഹ്മ്മ്… അതു ശരിയാ കേട്ടോ…. എന്നാൽ പ്പിന്നേ ഞാൻ വൈകാതെ ഇറങ്ങിക്കോളാം, ആമി, നീ വിഷമിക്കേണ്ട കേട്ടോ.. ഇവിടെ ഈ അച്ചായന്റെ അടുത്ത് നിന്നും ഒരു കുഞ്ഞും നിന്നേ വന്നു ശല്യപ്പെടുത്തത്തില്ല….”
മിന്നു ആമിയുടെ കവിളിൽ തലോടി.. ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥ യിൽ ആയിരുന്നു ആമി.

“ആമിക്ക് പേടിയുണ്ടോ ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ.. മിന്നു ഇനി ഉടനെ ഒന്നും വരില്ല കേട്ടോ.. പിന്നെ കുറച്ചു ഒക്കെ ഇവിടെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.. പക്ഷെ ഒരുകാര്യം ഉറപ്പാണ്, ഇയാളെ ഇവിടെ വന്നു ഒരുത്തനും പൊക്കി കൊണ്ട് പോകില്ല…..”
ഡെന്നിസിന്റെ ശബ്ദം ഉയർന്നതും ആമി ഞെട്ടി തിരിഞ്ഞു കൊണ്ട് അവനെ നോക്കി..

“എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ പറയണം.. കുറച്ചു കഴിഞ്ഞു ഞഞ്ഞാ പിഞ്ഞാ വെച്ചിട്ട് കാര്യമില്ല… അതുകൊണ്ടാ”
അവൻ വീണ്ടും ശബ്ദം ഉയർത്തി.
“എനിക്ക്…. എനിക്ക് ഇവിടെ നിൽക്കാൻ സമ്മതം ആണ് ഇച്ചായ… വേറെ ഒരു വഴിയും എന്റെ മുന്നിൽ ഇല്ലാ.. അതുകൊണ്ട് ആണ്.. ഒരു വേലക്കാരി ആയിട്ട് ആണേലും , ഞാൻ ഇവിടെ കുറച്ചു ദിവസം നിന്നോട്ടെ…”
അതു പറയുകയും അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.

“അച്ചായാ.. നേരം പോകുന്നു കേട്ടോ.. ഇറങ്ങാറായോ “

ഹരികൃഷ്ണൻ അകത്തേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു.

“ഹ്മ്മ്… പറഞ്ഞ പോലെ അതു നേരാണല്ലോ,നിങ്ങള് ഇറങ്ങിക്കോ കൊച്ചേ… ഇല്ലെങ്കിൽ പിന്നെ യാത്ര ബുദ്ധിമുട്ട് ആവും. ഹരി ചെന്നു വണ്ടി എടുത്തോടാ “

ഡെന്നിസിന്റെ അനുവാദം കിട്ടിയതും ഹരികൃഷ്ണൻ പെട്ടന്ന് തന്നെ പുറത്തേക്ക് ഇറങ്ങി പോയി…
ആമിയും മിന്നുവും പരസ്പരം ഒന്നുകൂടി പുണർന്നു. ശേഷം മിന്നു കാറിലേക്ക് കയറി..

കൈ വീശി കാണിച്ചു കൊണ്ട് അകന്നു പോകുന്ന മിന്നുവിനെ കണ്ടതും, ആമി യുടെ മനം അലറി വിളിച്ചു…..

അവൾ പോയ വഴിയിലേക്ക് കണ്ണും നട്ടു ആമി അതേ നിൽപ്പ് തുടർന്ന്…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button