Kerala

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം രൂക്ഷം; പ്രതിദിന പനിബാധിതരുടെ എണ്ണം 13,000 കടന്നു

[ad_1]

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിലായി. കളമശ്ശേരിയിൽ ഡെങ്കിപ്പനി വ്യാപിക്കുകയാണ്.. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. 

സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് നാല് പനി മരണങ്ങൾ. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്നോ നാളെയോ കിട്ടിയേക്കും. രോഗലക്ഷണങ്ങളുടെ ചികിത്സയിലുള്ള 11 പേരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് പകർച്ച പനി ബാധിച്ചു ഇന്നലെ ചികിത്സ തേടിയത് 13511 പേരാണ്. ഡെങ്കിപ്പനി എലിപ്പനി കേസുകളിലും വർധനവുണ്ട്. എറണാകുളത്ത് കളമശ്ശേരി മുൻസിപ്പാലിറ്റി പരിധിയിൽ 113 ഡെങ്കി കേസുകൾ സ്ഥിരീകരിച്ചു.



[ad_2]

Related Articles

Back to top button