Kuwait

കൊലപാതകം; കുവൈറ്റ് അഞ്ചുപേരെ തൂക്കിലേറ്റി

കുവൈറ്റ് സിറ്റി: കൊലപാതകവുമായി ബന്ധപ്പെട്ട് സ്വദേശി വനിതയടക്കം അഞ്ചുപേരെ തൂക്കികൊന്നതായി കുവൈറ്റ് അധികൃതര്‍ വെളിപ്പെടുത്തി. ഇന്നലെ രാവിലെയാണ് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടത്താന്‍ പ്രഖ്യപിച്ച വധശിക്ഷ പിന്നീട് മാറ്റിവെക്കുകയായിരുന്നു. സുഹൃത്തിനെ കൊന്ന കേസിലാണ് കുവൈറ്റി വനിതക്ക് കൊലക്കയര്‍ ലഭിച്ചത്.

ക്രിമിനല്‍, അപ്പീല്‍, കാസേഷന്‍ കോടതികളെല്ലാം വധശിക്ഷ ശരിവച്ചതോടെയാണ് എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ച് തൂക്കിലേറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. മൊത്തം എട്ടുപേരെ തൂക്കിലേറ്റാനായിരുന്നു ജയില്‍ അധികൃതര്‍ ഒരുക്കങ്ങള്‍ നടത്തിയത്. എന്നാല്‍ അവസാന മണിക്കൂറുകളില്‍ ഇവരില്‍ മൂന്നുപേര്‍ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കിയതോടെര്‍ കൊലക്കയര്‍ ഒഴിവായിക്കിട്ടുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!