Kerala

നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. നേരത്തെ കോഴിക്കോട് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്

നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസെടുത്തത്. കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു ഡിജിപിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു

പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. കുട്ടിയെ സ്‌കൂളിൽ അയക്കുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!