യുഎഇ ജ്യോതിശാസ്ത്രജ്ഞര്‍ മെഡുസ നെബുലയുടെ ചിത്രം പകര്‍ത്തി
അബുദാബി: യുഎഇയുടെ ജ്യോതിശാസ്ത്ര ചരിത്രത്തില്‍ നാഴികകല്ലായി ശാസ്ത്രജ്ഞര്‍ മെഡുസ നെബുലയുടെ ചിത്രം പകര്‍ത്തി. അബുദാബി മരുഭൂമിയില്‍ വെച്ചാണ് 1,500 പ്രകാശം വര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ള ദൃശ്യം അല്‍ ഖാത്തിം അസ്ട്രോണമികല്‍ ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രസംഘം 33 മണിക്കൂറിന്റെ നിരന്തരമായ പരിശ്രമത്തിനൊടുവില്‍ ഒപ്പിയെടുത്തത്.
ഭൂമിയില്‍ നിന്നും ഇത്രയും അകലെകിടക്കുന്ന തിളക്കമുള്ള മേഘശകലങ്ങളുടെയും വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും സംയുക്തമായ ചിത്രമാണ് ക്യാമറയില്‍ പകര്‍ത്തിയെടുത്തിരിക്കുന്നത്. ലക്ഷക്കണക്കിന് വര്‍ഷമായി എന്താണ് സൂര്യനില്‍ സംഭവിക്കുന്നതെന്ന് ബോധ്യപ്പെടാന്‍ ചിത്രം സഹായിക്കുമെന്നാണ് ശാസ്്ത്ര സംഘത്തിന്റെ വിലയിരുത്തല്‍. നക്ഷത്രങ്ങള്‍ കത്തിയെരിഞ്ഞു അവസാനിക്കുമ്പോഴാണ് മെഡുസ നെബുല എന്ന അവസ്ഥയിലേക്ക് പരിണമിക്കുന്നത്. 1955ല്‍ ആണ് ആകാശഗംഗയില്‍ മെഡുസ നെബുലയുടെ സാന്നിധ്യം ആദ്യമായി മനുഷ്യന് തിരിച്ചറിഞ്ഞത്.