Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 13

[ad_1]

രചന: രഞ്ജു ഉല്ലാസ്

.

ശ്വാസം പോലും എടുക്കാൻ ഭയന്ന് കൊണ്ട് ആമി മുറിയിൽ ഇരിക്കുകയാണ്.

ഇത്രമാത്രം അതു മണത്തു നോക്കികൊണ്ട് ആ വീര്യം ആസ്വദിക്കുവാൻ എന്താണ് ആ പൊതിയിൽ ഉള്ളത്..

എന്തോ കള്ളത്തരം ഉണ്ട് ഇച്ചായനെന്ന് അവൾക്ക് തോന്നി. കാരണം ഈ  രാത്രിയിൽ കാറിൽ വന്ന ആളെ കണ്ടതും എന്തൊക്കെയോ വശ പിശക് പോലെയുണ്ട്. അയാളാണെങ്കിൽ ചുറ്റിലും ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ഉറപ്പ് വരുത്തിയ ശേഷം ആയിരുന്നു കൈയിലെ പൊതി എടുത്തു ഇച്ചായനു നേർക്ക് നീട്ടിയത്..അത് കൊടുത്ത ശേഷം പെട്ടന്ന് തന്നെ വണ്ടിയിൽ കയറി പറന്നു പോകുകയും ചെയ്തു..

ഇനി വല്ല മയക്കു മ രു ന്നിനും അടിമ ആണോ ഈശ്വരാ..
ആ പൊതി മേടിച്ചു മണത്തു നോക്കി കൊണ്ട് വരുന്ന ഡെന്നിസിന്റെ മുഖം മിഴിവോട് കൂടി തെളിഞ്ഞതും ആമിക്ക് നെഞ്ചു പട പടാന്നു ഇടിക്കാൻ തുടങ്ങി.
താൻ ഇത്തിരി കൂടി ആലോചിക്കേണ്ടി ഇരിക്കുന്നു.ഇല്ലെങ്കിൽ ഇനീ തനിക്ക് മുമ്പത്തെതിനെക്കാൾ ഉപരിയായ് എന്തെങ്കിലും പ്രശ്നം ഉണ്ടാവും.ഒന്നും ഓർക്കാതെ എടുത്തു ചാടി ഇവിടെ നിന്നോളം എന്ന് പറയുകയും ചെയ്തു..
ആമിക്ക് തല പെരുക്കുന്നത് പോലെ തോന്നി..
ഇവിടെ നിന്നുമോടി പോയാലോ..പക്ഷെ 
ഇപ്പോൾ താൻ വെളിയിലേക്ക് ഇറങ്ങി ചെല്ലുന്നത് അപകടം ആണ്. അയാള് ഏത് കണ്ടിഷനിൽ ആണെന്ന് പോലും അറിയില്ല.
അവൾ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
പെട്ടന്ന് ആയിരുന്നു അവളുടെ ഫോൺ ശബ്ധിച്ചത്…ആമി ഞെട്ടി തിരിഞ്ഞു.
നോക്കിയപ്പോൾ മിന്നു ആണ്..പേടി കാരണം 
ഫോൺ എടുക്കാൻ പോലും മനസ് വന്നില്ല.അതിനേക്കാൾ ഉപരി, താൻ ഇപ്പൊ സംസാരിച്ചാൽ, തന്റെ ശബ്ദം മാറിയാൽ പോലും, അതു മറ്റാരെക്കാളും ആദ്യം തിരിച്ചു അറിയുന്നത് അവൾ ആണെന്ന് ഉള്ളത് വ്യക്തമാണ്. അതുകൊണ്ട് തത്കാലം ഫോൺ എടുത്തു അവളോട് സംസാരിക്കേണ്ട എന്ന് ആമി തീരുമാനിച്ചുകൊണ്ട് അതു സ്വിച്ച്ട് ഓഫ് ചെയ്തു വെച്ച്.
വല്ലാത്തൊരു ഭയം വന്നു കീഴ്പ്പെടുത്തും പോലെ..
ഉറക്കം പോലും വരാതെ കൊണ്ട്, ആമി തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്..
വിവാഹം പോലും ഇതേവരെ ആയിട്ടും കഴിക്കാത്ത ആള്, വീട്ടുകാരോട് പിണങ്ങി പുതിയ വീടും വെച്ഛ് ഒറ്റയ്ക്ക് താമസിക്കണമെങ്കിൽ അതിനു തക്കതായ കാരണം ഉണ്ട്…
ആമിയുടെ ചിന്തകൾ കാട് കയറി.
പെട്ടന്ന് ആണ് വാതിലിൽ ഒരു തട്ട് കേട്ടത്.
ആമി കാത് കൂർപ്പിച്ചു.
അതേ… തന്റെ ഡോറിന്റെ വെളിയിൽ നിന്നുമാണ് തട്ട് കേൾക്കുന്നത്.
ആമി….
ഡെന്നിസിന്റെ വിളിയൊച്ച കൂടി കേട്ടതും അവൾ എഴുന്നേറ്റു.
എന്തിനാണ് ഇയാള് കേറി വന്നത്.
അവൾക്ക് ശ്വാസം വിലങ്ങി.
സമയം നോക്കിയപ്പോൾ 11.30.
ആമി….. എടോ ഉറങ്ങിയോ
വെളിയിൽ നിന്നും വീണ്ടും അവൻ വിളിച്ചു.
ആമി രണ്ടും കല്പിച്ചു കൊണ്ട് എഴുന്നേറ്റു.
വാതിൽ തുറക്കുവാനായി ചെന്നു.
തലേ ദിവസം രാത്രിയിൽ ഡെന്നിസ് ആണെങ്കിൽ മിന്നുവിന് ഒരു ടോർച്ചു കൊടുത്തിരുന്നു,എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് പറഞ്ഞു കൊണ്ട്. സ്വയ രക്ഷയ്ക്കായി അത് കൈയിൽ എടുത്തു കൊണ്ട് ആമി വാതിലിന്റെ ഓടമ്പൽ എടുത്തത്..
വെളിയിൽ നിൽക്കുന്ന ഡെന്നിസിനെ കണ്ടതും ആമിക്ക് ചങ്കിടിച്ചു. അവന്റെ കണ്ണൊക്കെ ചുവന്നു കിടക്കുന്നു. ഒപ്പം എന്തോ വല്ലാത്ത ഒരു നാറ്റവും. കിടന്നാരുന്നോ ആമി, എന്ന് അവൻ ചോദിച്ചു പൂർത്തിയാക്കും മുന്നേ ആമി അവനെ തള്ളി മാറ്റിയിട്ട്, താഴേക്ക് ഓടി. പെട്ടന്ന് ഉള്ള അവളുടെ പ്രവർത്തിയിൽ ഡെന്നിസ് പകച്ചു പോയി. ഒരു നിമിഷം കൊണ്ട് അവളുടെ പിന്നാലെ അവനും ഓടി ചെന്നു..
ആമി…. എടോ..താൻ എങ്ങോട്ടാ ഓടുന്നെ. എന്ന് ചോദിച്ചു കൊണ്ട് അവൻ സ്റ്റെപ്സ് ഒന്നൊന്നയ് വേഗത്തിൽ ഇറങ്ങി, അവളുടെ അടുത്തേക്ക് പാഞ്ഞു. ഡെന്നിസ് കരുതിയത്, മിന്നു കൂടി പോയ സ്ഥിതിക്ക് ആമി വല്ലാതെ ഭയന്ന് കാണും എന്നായിരുന്നു.തന്നെയുമല്ല അവൾക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടി ആണെന്ന് മിന്നു കുറച്ചു മുന്നേ വിളിച്ചപ്പോൾ പറയുകയും ചെയ്തു.
ആമി… നീ എന്താ ഈ കാണിക്കുന്നേ. ഡെന്നിസ് ചെന്നു അവളെ വട്ടം പിടിച്ചതും ആമി അവന്റെ കൈ തണ്ടയിൽ ആഞ്ഞൊരു കടി വെച്ച് കൊടുത്തു.ഒപ്പം ടോർച്ചു വെച്ച് നെറ്റിയിൽ അടിക്കുകയും ചെയ്തു.

ആഹ്….അലറി വിളിച്ചു കൊണ്ട് അവൻ അവളുടെ മേലേ ഉള്ള പിടിത്തം വിട്ടതും ആമി മുൻവശത്തെ പ്രധാന വാതിൽ തുറക്കാൻ കൈ എത്തി പിടിച്ചു..
പക്ഷെ അപ്പോളേക്കും ഡെന്നിസ് അവളെ വലിച്ചു മാറ്റി, അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നതും, ആമി ഉറക്കെ കരഞ്ഞു പോയിരിന്നു.
വിട്… എന്നെ വിട് ഇച്ചായ…
അവൾ ഉറക്കെ നിലവിളിച്ചു.

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്ന് ഡെന്നിസ്.
പെട്ടന്ന് അവൾ കുനിഞ്ഞു നിലത്തേക്ക് ഇരുന്നു.
എന്നിട്ട് അവന്റെ ഇരു കാലിലും കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
പ്ലീസ്.. ഇന്നൊരു രാത്രി… ഒരു രാത്രി മാത്രം… നാളെ കാലത്തെ ഞാൻ പോയ്കോളാം….ഇച്ചായൻ കരുതുന്നത് പോലെ ഒരു പെണ്ണല്ല ഞാന്….. എനിക്ക് ഇതൊക്കെ പേടിയാ….അവ്യക്തമായി എന്തൊക്കെയോ പറയുന്നവളെ നോക്കി അവൻ ദേഷ്യത്തിൽ പല്ല് ഞെരിച്ചു..
ഇവള് തന്നെ തെറ്റിദ്ധരിച്ചു എന്നാണ് അവൻ ഓർത്തത്.
ചെ.. ആകെ നാണക്കേട് ആയല്ലോ. വേണ്ടാത്ത പുലിവാല് എടുത്തു വീട്ടിലോട്ട് വെച്ചും പോയി.
“ടി……”.
അവൻ കലിപുരണ്ടു അലറി വിളിച്ചു.
അപ്പോളും ആമി അവന്റെ കാലിൽ കെട്ടി പിടിച്ചു കരയുകയാണ്.
“നീ എന്താടി, എന്നെ കുറിച്ചു കരുതിയത്, ങ്ങെ….. ഞാനെന്ന പെണ്ണുങ്ങളെ കാണാതെ കിടക്കുന്നവൻ ആണെന്നണോ നീ കരുതിയെ, എന്തെടി പുല്ലേ “

അവൻ തന്റെ കാലു കുടഞ്ഞു കൊണ്ട് ആമിയെ നോക്കി ചോദിച്ചു.

നീ എന്നെ അങ്ങനെ ആണോടി ആമി കരുതിയെ… എന്റെ പെങ്ങളുടെ മോൾ ആണ് മിന്നു. അവളെ എനിക്ക് എന്റെ മകളെ പോലെ ആണ്…. അവളുടെ കൂട്ടുകാരി ആയ നിന്നെ ഞാൻ ഒരിക്കലും മറ്റൊരു തരത്തിൽ ചിന്തിക്കത്തു പോലും ഇല്ല..മിന്നുവിന് ഉള്ള അതേ സ്ഥാനം തന്നെ ആണ് നിനക്കുള്ളത് .”

അത് പറയുമ്പോൾ അവനെ കിതച്ചു.

ശേഷം,അവൻ ആമിയെ പൊക്കി എടുത്തു തനിക്ക് അഭിമുഖം ആയി നിറുത്തി..
“നിന്നോട് ചോദിച്ചത് കെട്ടില്ലെടി, എന്താ നിന്റെ നാവ് ഇറങ്ങി പോയോ”അവൻ ആമിയുടെ തോളിൽ പിടിച്ചു കുലുക്കി..

“അങ്ങനെ ഒന്നും കരുതിയത് അല്ല ഇച്ചായ… കുറച്ചു മുന്നേ ഒരാള് വന്നു എന്തോ ഒരു പാക്കറ്റ് തന്നില്ലേ. അതു മണത്തു നോക്കി കൊണ്ട് ഇച്ചായൻ വരുന്നത് കണ്ടപ്പോൾ ഞാൻ കരുതി, എന്തെങ്കിലും മ യ ക്കു മ രുന്ന് ആവും എന്ന്… അതുകൊണ്ട് ഞാൻ പേടിച്ചു പോയി അല്ലാതെ അച്ചായനെ മറ്റൊരു തരത്തിൽ ഞാൻ കണ്ടിട്ട് ഇല്ല “

ആമി ശബ്ദം താഴ്ത്തി പറഞ്ഞതും ഡെന്നിസ് ദേഷ്യത്തിൽ അവളെ നോക്കി.

“സത്യം ആണ് ഞാൻ പറഞ്ഞത്, ഇച്ചായൻ എന്നെ ഉപദ്രവിക്കും എന്നൊന്നും ഞാൻ ഓർത്തിട്ട് അല്ല…. അത് കണ്ടപ്പോൾ കരുതിയത്, എന്തെങ്കിലും ഡ്രഗ്സ് ആവും എന്നാണ് “

ഡെന്നിസ് ആണെങ്കിൽ ആമിയുടെ വലം കൈയിൽ പിടിച്ചു,
എന്നിട്ട് ഡൈനിംഗ് റൂമിലേക്ക് കൊണ്ട് പോയി.

വാഴയിലയിൽ എന്തോ പൊതിഞ്ഞു വെച്ചിരിക്കുന്നത് ആമി അപ്പോൾ കണ്ടു.
അവൻ അതു തുറന്നപ്പോൾ എന്തോ ഇറച്ചികറിയുടെ മണം ആണ് വന്നത്.

“എന്റെ ഫ്രണ്ട് ന്റെ ഡ്രൈവർ ആണ് വന്നത്… കാട്ടുപോത്തിന്റെ ഇറച്ചി ഫ്രൈ ചെയ്തു, കൊണ്ട് വന്നതാ. അതിനാണോ നീയ്….. വേണ്ട എന്നെ ക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ട…”

ഡെന്നിസ് പറഞ്ഞു നിറുത്തിയതും ആമിക്ക് വയറ്റിൽ ഒരു ആന്തൽ ആയിരുന്നു.

“മര്യാദക്ക് മനസമാധാനം ആയിട്ട് കഴിഞ്ഞ ഞാൻ ആണ്..നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല… മിന്നു ഇല്ലേ.. അവൾക്കിട്ട് വേണം കൊടുക്കാൻ….”അവൻ ഉറക്കെ പറഞ്ഞപ്പോൾ ആമി അവന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.
യ്യോ…. ബ്ലഡ്‌ വരുന്നു.
പെട്ടന്ന് അവള് ഡെന്നിസിന്റെ നെറ്റിയിലേക്ക് വിരൽ ചൂണ്ടി.

പക്ഷെ അവൻ അതു കേട്ട ഭാവം പോലും നടിച്ചില്ല, എന്ന് വേണം പറയാൻ.

“ബ്ലഡ്‌ വരുന്നു ഇച്ചായാ “
അവൾ വീണ്ടും പുലമ്പി
“നീയല്ലേ അതിനു കാരണക്കാരി…. എന്നിട്ട് കിടന്ന് ഒച്ച വെയ്ക്കണ്ട…എന്തായാലും നാളെ നേരം വെളുക്കും വരെ ഇവിടെ നിന്നോ, എന്നിട്ട് വേഗം സ്ഥലം കാലിയാക്കിക്കോണം… ഓരോ വയ്യാവേലി.. എടുത്തു തലയിൽ വെച്ചും പോയി…”

അവൻ തന്റെ നെറ്റിയിലൂടെ ഒഴുകി വരുന്ന ബ്ലഡ്‌ കഴുകി കളയാനായി വാഷ് ബേസിന്റെ അടുത്തേക്ക് നടന്നു.

“മിന്നു വിളിച്ചു, നിന്നോട് അവളെ ഒന്ന് വിളിക്കാൻ പറഞ്ഞു കൊണ്ട്, അതു പറയാനായി  കേറി വന്നത് ആണ് ഞാന്..”

അവൻ പറഞ്ഞത് കേട്ട് കൊണ്ട് ആമി സ്തംഭിച്ചു നിന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button