കൊടകര കവർച്ചാ കേസിൽ ഇഡി അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഒരു മാസത്തിനകം സമർപ്പിക്കും
കൊടകര കവർച്ച കേസിൽ ഇഡി അന്വേഷണം പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ ഇഡി കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ പ്രതികളാകും ഇഡി കുറ്റപത്രത്തിലും ഉണ്ടാകുക. കൊടകരയിൽ കവർച്ച ചെയ്തത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ
ഇഡിയുടെ അന്വേഷണം കവർച്ച കഴിഞ്ഞുള്ള ഇടപാടിലേക്ക് മാത്രം ചുരുങ്ങിയെന്നും പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച അന്വേഷണം നടന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കേസിൽ പണത്തിന്റെ ഉറവിടമാണ് കണ്ടെത്തേണ്ടത് എന്നാണ് സംസ്ഥാന പോലീസിന്റെ നിലപാട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഉറവിടം സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഇഡിക്ക് കൈമാറിയിരുന്നു
പണത്തിന്റെ ഉറവിടം കർണാടകയിലെ ബിജെപിയുടെ രാജ്യസഭാ അംഗമടക്കമുള്ളവരാണ് എന്ന റിപ്പോർട്ട് ക്രൈംബ്രാഞ്ച് കൈമാറിയിലേക്കും ഇവരിലേക്ക് ഇഡി അന്വേഷണം കൊണ്ടുപോയില്ല. ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന സതീഷ് തിരൂർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് കൊടകര കള്ളപ്പണക്കേസ് വീണ്ടും ഉയർന്നുവന്നത്.