Saudi Arabia

സമ്പുഷ്ടീകരിച്ച യുറേനിയം വില്‍പന നടത്തുമെന്ന് സഊദി മന്ത്രി

റിയാദ്: രാജ്യത്ത് ലഭ്യമായ യുറേനിയം സമ്പുഷ്ടീകരിച്ച് വില്‍പന നടത്തുമെന്ന് സഊദി ഊര്‍ജ മന്ത്രി അബ്ദുല്‍അസീസ് ബിന്‍ സല്‍മാന്‍ അല്‍ സഊദ് രാജകുമാരന്‍ അറിയിച്ചു. രാജ്യത്തെ ധാതുക്കള്‍ കുഴിച്ചെടുത്ത് സംസ്‌കരിച്ച് സാമ്പത്തിക രംഗത്തെയും രാജ്യ സുരക്ഷയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി വിശദീകരിച്ചു.

2018ല്‍ തങ്ങളുടെ പാരമ്പര്യ ശത്രുക്കളായ ഇറാന്‍ ആണവായുധം കൈവശം വച്ചിരിക്കുന്ന സ്ഥിതിക്ക് തങ്ങളും അത്തരം ഒരു നീക്കം നടത്തുമെന്ന് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു. ആ പദ്ധതിയിലേക്ക് രാജ്യം കടക്കുന്നൂവെന്ന സൂചനയാണ് ഇതിലൂടെ മന്ത്രി നല്‍കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!